തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി, 18 ശതമാനം കൊവിഡ് കേസുകളും തലസ്ഥാനത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് തിരുവന്തപുരത്താണ്. സംസ്ഥാനത്ത് ആകെയുളള കൊവിഡ് കേസുകളില്‍ 18 ശതമാനവും തിരുവനന്തപുരത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ആകെയുലള കൊവിഡ് മരണങ്ങളില്‍ 175ഉം തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ'; കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ'ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ'; കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 11 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

covid

കടയ്ക്കാവൂര്‍ സ്വദേശിനി ലത(40), നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍(67), വെഞ്ഞാറമ്മൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍(68), അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍(68), കരിമഠം കോളനി സ്വദേശി സെയ്ദാലി(30), പാറശ്ശാല സ്വദേശിനി പ്രീജി(38), വള്ളക്കടവ് സ്വദേശി ഷമീര്‍(38), പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി(68), പെരുങ്കുഴി സ്വദേശി അപ്പു(70), ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍(81), വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍(54) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

പിജെ ജോസഫിനെതിരെ അടുത്ത നീക്കവുമായി ജോസ് കെ മാണി; അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതിപിജെ ജോസഫിനെതിരെ അടുത്ത നീക്കവുമായി ജോസ് കെ മാണി; അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതി

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 290 പേര്‍ സ്ത്രീകളും 391 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 65 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,071 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,245 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,011 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,693 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 2,413 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കോവിഡ് പോസിറ്റീവായ 20 ഗര്‍ഭിണികളും 22 കുട്ടികളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 196 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,749 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Thiruvananthapuram
English summary
18 percentage of total covid cases in the state is in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X