തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥമേറ്റെടുക്കല്‍ പൂര്‍ത്തിയായില്ല; വോട്ട്‌ ബഹിഷ്‌കരിച്ച്‌ 191 കുടുംബങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കയ്യില്‍ നിന്നും വോട്ടില്ലെന്ന്‌ പ്രഖ്യാപിച്ച്‌ 16ാം കല്ലിലെ 191 കുടുംബങ്ങള്‍. നെടുമങ്ങാട്‌ നഗരസഭയിലെ 17,20,21 വാര്‍ഡുകളിലെ കുടുംബങ്ങളാണ്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടില്ലെന്ന്‌ പ്രഖ്യാപിച്ചത്‌. ഇക്കാര്യം വീടിനുമുന്നില്‍ എഴുതിവെക്കുകയും ചെയ്‌തു ഈ കുടുംബങ്ങള്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഐ എസ്‌ ആര്‍ ഒ പദ്ധതി വഴി സ്ഥലമേറ്റെടുക്കുന്നതിന്‌ ഭൂവുടമകളുമായി ധാരണയിലെത്തിയെങ്കിലും ഇതുവരെ സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയക്കാത്തതിനാലാണ്‌ ഇവര്‍ വോട്ട്‌ ബഹിഷ്‌കരിച്ച്‌ പ്രതീക്ഷിക്കുന്നത്‌. 191 കുടുംബങ്ങളിലായി 500 വോട്ടര്‍മാരാണ്‌ വോട്ട്‌ ബഹിഷ്‌കരിക്കല്‍ തീരുമാനവുമായി മുന്നോട്ട്‌ പോകുന്നത്‌. 2015 ഒക്ടോബറിലാണ്‌ ഐഎസ്‌ ആര്‍ ഒ വിസനത്തിനായി സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചത്‌.

election

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ്‌ പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയായി. കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ 20 ആലുകളില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന്‌ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമെ തിരഞ്ഞെടുപ്പ്‌ പ്രചരണം നടത്താന്‍ പാടുള്ളുവെന്നും, ഇക്കാര്യത്തില്‍ നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.
ഡിസംബറില്‍ മൂന്നു ഘട്ടങ്ങളിലായാണ്‌ സംസ്ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ നടത്തുക. കര്‍ശനമായ കോവിഡ്‌ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചായിരിക്കും വോട്ടെടുപ്പ്‌ നടക്കുക. കോവിഡ്‌ രോഗികള്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചയ്യാനുള്ള സൗകര്യവും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഡിസംബര്‍ 16നാണ്‌ വോട്ടെണ്ണല്‍.
ബഹിഷ്‌കരണം

Thiruvananthapuram
English summary
191 families says in Nedumangadu block they exclude their votes in panchayat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X