തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌നയ്ക്ക് 2 മന്ത്രിമാരുമായി അടുപ്പം, ഫ്‌ളാറ്റിലെത്തി, യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് 1000 ഡോളര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ടും തീര്‍ന്നിട്ടില്ല. രണ്ട് മന്ത്രിമാര്‍ തന്നെ സ്വപ്‌ന സുരേഷുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും, സന്ദര്‍ശനം വരെ നടത്തിയിരുന്നുവെന്നുമാണ് വിവരങ്ങള്‍. സര്‍ക്കാരിനെ അടിമുടി പ്രതിരോധത്തിലാക്കുന്നതാണ് ഈ വിവരങ്ങള്‍. ശിവശങ്കര്‍ സ്വപ്‌നയ്ക്ക് ജോലി നല്‍കാനും, ബാഗേജ് വിട്ടുകിട്ടാനും വരെയുള്ള സഹായങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്.

രണ്ട് മന്ത്രിമാര്‍

രണ്ട് മന്ത്രിമാര്‍

പിണറായി സര്‍ക്കാരിലെ ഒരു മന്ത്രി സ്വപ്‌നയുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചതായിട്ടാണ് വിവരങ്ങള്‍. അതേസമയം മറ്റൊരു മന്ത്രി സ്വപ്‌നയുടെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ സമ്മാനങ്ങളുമായിട്ടാണ് സ്വപ്‌നയുടെ വീട്ടിലെത്തിയത്. ഈ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മിക്ക മന്ത്രിമാരും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്. അതേസമയം ഈ വഴി അന്വേഷണം പുരോഗമിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഈ മന്ത്രിമാരുടെ പേരുകള്‍ പുറത്തെത്തും.

മന്ത്രി പോയത്....

മന്ത്രി പോയത്....

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രിമാര്‍ ബന്ധപ്പെട്ടതെല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ്. സ്വകാര്യ ആവശ്യത്തിനാണ് മന്ത്രി സ്വപ്‌നയുടെ വീട്ടിലേക്ക് എത്തിയത്. മറ്റൊരു മന്ത്രി സമ്മാനങ്ങളുമായി എന്തിനാണ് എത്തിയതെന്ന് വ്യക്തമല്ല. സ്വപ്‌നയ്ക്ക് മറ്റൊരു മന്ത്രി മൊബൈല്‍ സന്ദേശങ്ങളും അയച്ചിട്ടുണ്ട്. ഇതിന് പുറമേ ഭരണപക്ഷവുമായി അടുപ്പമുള്ള ഒരു കുടുംബത്തിലെ അംഗം സ്വര്‍ണക്കടത്ത് സംഘത്തിനാപ്പം പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

ലഹരി മാഫിയയും....

ലഹരി മാഫിയയും....

സ്വര്‍ണക്കടത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. യുഎഇയിലേക്ക് സ്വര്‍ണമെത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണ്. റമീസിന് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ ഇടപാടുകളുണ്ടായിരുന്നു. ഇവിടെ പലപ്പോഴും പോയിട്ടുണ്ട് റമീസ്. ഇന്ത്യയിലേക്ക് പല സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത് ടാന്‍സാനിയയില്‍ നിന്നാണ്. നേരത്തെ ഫൈസല്‍ ഫരീദിനും ഇയാളുമായി അടുപ്പമുള്ള റബിന്‍സിനും ഈ സംഘവുമായി അടുപ്പമുണ്ടെന്ന് വ്യക്തമായിരുന്നു.

കോണ്‍സുലേറ്റില്‍ സംഭവിച്ചത്

കോണ്‍സുലേറ്റില്‍ സംഭവിച്ചത്

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്നയെ പുറത്താക്കിയിരുന്നില്ല. എന്നാല്‍ ഒഴിവാക്കിയെന്ന് രേഖയുണ്ടാക്കി നിലനിര്‍ത്തുകയായിരുന്നു. കോണ്‍സുലേറ്റില്‍ നിന്നും ഐടി വകുപ്പില്‍ നിന്നും ഇവര്‍ ഒരേസമയം പ്രതിഫലവും വാങ്ങിയിരുന്നു. ജോലി രാജിവെച്ചുവെന്ന് പറയുന്ന സമയത്തും ഇവര്‍ ആയിരം ഡോളര്‍ കോണ്‍സുലേറ്റില്‍ നിന്ന് പ്രതിഫലം പറ്റിയിരുന്നു. ബാങ്കില്‍ നിന്ന് കണ്ടെത്തിയ 120 പവന്‍ സ്വര്‍ണം തന്റെയും സഹോദരന്റെയും വിവാഹ വേളയില്‍ വാങ്ങിയതാണ്. 56 ലക്ഷം രൂപ സ്ഥിരനിക്ഷേപമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസും....

മുഖ്യമന്ത്രിയുടെ ഓഫീസും....

മുഖ്യമന്ത്രിയുടെ ഓഫീസുമായി വളരെ അടുത്ത ബന്ധമാണ് സ്വപ്‌നയുണ്ടായിരുന്നത് എന്നാണ് എന്‍ഐഎ പറയുന്നത്. സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പേസ് പാര്‍ക്ക് പ്രൊജക്ടിലും സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും യുഎഇ കോണ്‍സുലേറ്റിലും ഒരുപോലെ സ്വപ്‌ന സ്വാധീനമുണ്ടാക്കിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയുടെ അറിവോടെ അല്ലാതെ ഒരു കാര്യവും നടന്നിരുന്നില്ലെന്നും എന്‍ഐഎ പറഞ്ഞു. അത്രയും സ്വാധീന ശക്തിയുള്ള സ്ത്രീയാണ് സ്വപ്‌നയെന്നാണ് എന്‍ഐഎ വിശേഷിപ്പിക്കുന്നത്.

എല്ലാം ശിവശങ്കറിലൂടെ...

എല്ലാം ശിവശങ്കറിലൂടെ...

ശിവശങ്കറാണ് സ്വപ്‌നയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കിയിരുന്നത്. അടുത്ത ബന്ധമായിരുന്നു ഇവര്‍ തമ്മിലുണ്ടായിരുന്നത്. തന്റെ അഭ്യുദയാംകാക്ഷിയാണ് ശിവശങ്കറെന്ന് സ്വപ്‌ന പറയുന്നു. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വപ്നയെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കറാണ്. സ്‌പേസ് പാര്‍ക്ക് പ്രൊജക്ടില്‍ നിര്‍ണായക സ്വാധീനം സ്വപ്‌നയ്ക്കുണ്ടായിരുന്നു. സ്വര്‍ണക്കടത്തില്‍ താഴെത്തട്ടിലെ കണ്ണിയല്ലെന്ന് പറഞ്ഞ എന്‍ഐഎ, നിര്‍ണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്‌നയെന്നും എന്‍ഐഎ പറഞ്ഞു.

ഭീകരവാദ ഫണ്ടിംഗുണ്ടോ?

ഭീകരവാദ ഫണ്ടിംഗുണ്ടോ?

ഭീകരവാദ ഫണ്ടിംഗുണ്ടെന്ന വിലയിരുത്തലിലാണ് എന്‍ഐഎ. തീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തുന്ന ചാരപ്പണി സ്വപ്‌ന ചെയ്തിരുന്നുവെന്നാണ് സംശയം. ഖക്കര്‍ വഴിയുള്ള ധനസഹായം നിലച്ചതോടെയാണ് തീവ്രവാദ ആവശ്യങ്ങള്‍ക്കായി യുഎഇ വഴി കള്ളക്കടത്ത് ഊര്‍ജിതമായത്. അതേസമയം 35 വര്‍ഷം മാതാപിതാക്കള്‍ അബുദാബി രാജുകുടുംബത്തിലാണ് ജോലി ചെയ്തതതെന്നും,കോണ്‍സുലേറ്ററുടെയും അറ്റാഷെയുടെയും കുടുംബങ്ങളുരമായി വ്യക്തിബന്ധമുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ദ്വിഭാഷിയായി തന്നെയാണ് കൂട്ടാറുള്ളതെന്നും സ്വപ്‌ന വ്യക്തമാക്കി.

Thiruvananthapuram
English summary
2 ministers have connection with swapna suresh says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X