തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

200ൽ അധികം ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; പാർട്ടി വിട്ടത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ

Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക്. അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ല നേതാവും ഉള്‍പ്പെടെ 200ലധികം പേര്‍ ബിജെപി വിട്ട് സിപിഎമ്മിലെത്തിയത്.

കൊണ്ട കെട്ടി സുരേന്ദ്രന്‍, എസ്ടി മോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ചാക്കപ്പാറ ഷിബു, തൊടുമല വാര്‍ഡ് മെമ്പര്‍ അഖില എന്നിവർ ഉൾപ്പെടെയുള്ളവരാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചത് .അമ്പൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഐഎം തിരുവനന്തപുരംജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

bjp

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരുന്നു പഞ്ചായത്തായിരുന്നു അമ്പൂർ. ഇക്കുറി യുഡിഎഫ് ആണ് ഇവിടെ അധികാരം പിടിച്ചത്. അമ്പൂരിലെ മൂന്ന് വാർഡ് ഉൾപ്പെടെ 57 വാർഡുകൾ പൂവച്ചാൽ ഡിവിഷൻ ഉൾപ്പെടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപും ജില്ലയിൽ നിരവധിപേര് ബിജപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.

ഇത്തവണ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ കാഴ്ച വെച്ചത്.കോർപ്പറേഷനിൽ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ ഒന്ന് അധികം നേടിയാണ് എൽഡിഎഫ് ജയിച്ചത്. 52 സീറ്റുകളിലയിരുന്നു പാർട്ടി വിജയം.നിയമസഭ സീറ്റുകളുടെ കണക്ക് പരിശോധിച്ചാലും എൽഡിഎഫാണ് മണ്ഡലങ്ങളിൽ ആധിപത്യം പുലര്‍ത്തുന്നത്.

എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങുംഎന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങും

എന്‍സിപി ദേശീയ നേതൃത്വം കാപ്പന്റെ നിലപാടിനൊപ്പം, യുഡിഎഫിനൊപ്പം പോകും, ശശീന്ദ്രന് മാത്രം എതിര്‍പ്പ്!!എന്‍സിപി ദേശീയ നേതൃത്വം കാപ്പന്റെ നിലപാടിനൊപ്പം, യുഡിഎഫിനൊപ്പം പോകും, ശശീന്ദ്രന് മാത്രം എതിര്‍പ്പ്!!

ഇനിയും കാത്തിരിക്കണം, സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഇന്ന് തുറക്കില്ല; കാരണം ഇനിയും കാത്തിരിക്കണം, സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഇന്ന് തുറക്കില്ല; കാരണം

ഉപരോധം നീങ്ങി; അതിര്‍ത്തികള്‍ തുറന്നു... ഖത്തര്‍ അമീര്‍ സൗദിയിലേക്ക്, ഗള്‍ഫില്‍ ഐക്യ കാഹളംഉപരോധം നീങ്ങി; അതിര്‍ത്തികള്‍ തുറന്നു... ഖത്തര്‍ അമീര്‍ സൗദിയിലേക്ക്, ഗള്‍ഫില്‍ ഐക്യ കാഹളം

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Thiruvananthapuram
English summary
200 bjpworkers including district leaders join CPM in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X