Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 25 പവൻ

ശ്രീകാര്യം : വെഞ്ചാവോട് വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണം മോഷ്ടാക്കൾ അപഹരിച്ചതായി പരാതി . വെഞ്ചാവോട് അജിത് ഭവനിൽ ബിനു രാജിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. .കഴിഞ്ഞ ദിവസം പകൽ പത്തിനും അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ബിനുരാജും ഭാര്യ റെജിയും രാവിലെ തന്നെ ജോലിയ്ക്ക് പോയിരുന്നു.

ജോലികഴിഞ്ഞു വൈകുന്നേരം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ അകത്ത് കയറി പരിശോധിക്കുമ്പോഴാണ് കിടപ്പുമുറിയിലെ അലമാരയും മേശയും കുത്തിതുറന്ന നിലയിൽ കാണുന്നത്. വീട്ടുകാർ ഉടൻ തന്നെ ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി അറിയുന്നത്.

Robbery

സ്വർണ്ണാഭരണങ്ങൾ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ പിറകിൽ ഉണ്ടായിരുന്ന ചെറിയ കോടാലി ഉപയോഗിച്ചാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്തത് എന്ന പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഡോഗ് സ്കോഡും, വിരളടയാള വിദഗ്ദരും സ്ഥലതെത്തി പരിശോധന നടത്തി. ശ്രീകാര്യം പൊലീസ് അന്വേശ്വണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+