തിരുവനന്തപുരത്ത് കൊവിഡ് പടരുന്നു; 292 പേര്‍ക്ക് ഇന്ന് കൊവിഡ്; 281 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ്. അതേസമയം 281 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ പുതുതായി 899 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 883 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.15,355 പേരാണ് വീടുകളിലും 708 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 208 പേരെ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആശുപത്രികളില്‍ 3,008 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 355 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 776 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 708 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 19,071 ആയി. 15,355 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -3,008 ആയി.
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കേസുകള്‍ക്ക് പുറമേ മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications