തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ കൊവിഡ് വ്യാപനം, കന്യാസ്ത്രീകളടക്കം 35 പേർക്ക് കൊവിഡ് ബാധ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ ആശങ്കയിലാക്കി വൃദ്ധസദനത്തില്‍ കൊവിഡ് വ്യാപനം. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനത്തിലാണ് 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കന്യാസ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. നിരവധി പ്രായമായ ആളുകള്‍ താമസിക്കുന്ന ഇടമാണിത്. വൃദ്ധരായ 27 പേരാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. 6 കന്യാസ്ത്രീകള്‍ക്കും സ്ഥാപനത്തിലെ 2 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കും ഇതേ വാര്‍ഡിലെ രോഗിക്കുമാണ് കൊവിഡ്. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും രോഗമുണ്ട്. നേരത്തെ ഇവിടെ മോഷണക്കേസ് പ്രതിക്ക് കൊവിഡ് പോസിറ്റീവായിരുന്നു.

covid

അതിനിടെ പോലീസ് ആസ്ഥാനത്തെ എസ്‌ഐക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും കൊവിഡ് ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് 320 പേർക്കാണ് ആകെ കോവിഡ് 19 സ്ഥിരീകരിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ പ്രഖ്യാപിക്കാതിരിക്കാന്‍ സാധിക്കാതിരുന്ന പരിശോധനാ ഫലങ്ങള്‍ കൂടി ചേര്‍ത്താണ് ഇന്നത്തെ കണക്ക്. തിരുവനന്തപുരത്തെ 311 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. 3 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് 114 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ 4495 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3078 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ 12 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 1145 പേര്‍ കൊവിഡ് മുക്തരായി. കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Thiruvananthapuram
English summary
35 Covid positive cases in Old age home at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X