തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്ക കുറയാതെ തിരുവനന്തപുരം, ഇന്നും 400ന് മുകളിൽ കൊവിഡ് രോഗികൾ, 394 പേർക്കും സമ്പർക്കം വഴി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നും നാന്നൂറിന് മുകളില്‍ കൊവിഡ് രോഗികള്‍. 429 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 394 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 258 പേരുടെ പരിശോധനാ ഫലം തിരുവനന്തപുരത്ത് ഇന്ന് നെഗറ്റീവായി. ഇന്ന് ജില്ലയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,490 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 20,133പേര്‍ വീടുകളിലും 752 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ വെള്ളിയാഴ്ച രോഗലക്ഷണങ്ങളുമായി 620 പേരെ പ്രവേശിപ്പിച്ചു. 370 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ആശുപത്രി കളില്‍ 3,338 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. വെള്ളിയാഴ്ച 557 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 581 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

covid

കോവിഡ് ബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഏഴു മാസം വരെയുള്ള ഗർഭിണികൾക്കു പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതൽ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവർക്കു തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെഎസ് ഷിനു അറിയിച്ചു.

കോവിഡ് ബാധിതരല്ലാത്ത ഗർഭിണികൾക്കു ജില്ലയിൽ ലഭ്യമായ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാം. കണ്ടൈൻമെന്റ് സോണിൽ താമസിക്കുന്നവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കോവിഡ് പരിശോധന നടത്തിയശേഷമേ ആശുപത്രിയിൽ പോകാവൂ. കോവിഡ് സമ്പർക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഗർഭിണികൾക്കു പ്രത്യേക ശ്രദ്ധ വേണം. ശുചിമുറി സൗകര്യമുള്ള, വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം.

'നിങ്ങൾ തുടരുക, അയാളുടെ പേര് മോഹൻലാൽ എന്നാണ്'! ബോഡി ഷെയ്മിംഗിനെതിരെ തുറന്നടിച്ച് നടൻ!'നിങ്ങൾ തുടരുക, അയാളുടെ പേര് മോഹൻലാൽ എന്നാണ്'! ബോഡി ഷെയ്മിംഗിനെതിരെ തുറന്നടിച്ച് നടൻ!

വീട്ടിലുള്ള മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുത്. ലഘുവ്യായാമങ്ങൾ മുറിക്കുള്ളിൽത്തന്നെ ചെയ്യുക. പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ. ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

'രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദവി വേണ്ടെന്ന് വെച്ചു', ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ!'രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദവി വേണ്ടെന്ന് വെച്ചു', ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ!

Thiruvananthapuram
English summary
394 Covid contact cases in Thiruvananthapuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X