തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി അടക്കം 4 പേർക്ക് കൊവിഡ്, തലസ്ഥാനം ജാഗ്രതയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്രവ പരിശോധന നടത്തുന്നത് പുരോഗമിക്കുന്നു. സെന്റിനിയല്‍ സര്‍വ്വേയുടെ ഭാഗമായി തിരഞ്ഞെടുത്ത മൂന്ന് കേന്ദ്രങ്ങളിലാണ് സ്രവ പരിശോധന. അതിനിടെ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തലസ്ഥാന ജില്ലയ്ക്ക് ആശ്വാസമാകുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. അവരുടെ വിവരങ്ങൾ:

ചെമ്പഴന്തി സ്വദേശി 38 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 19 ന് ദോഹയിൽ നിന്നും ഇൻഡിഗോയുടെ 6E 9740 നമ്പർ വിമാനത്തിൽ (സീറ്റ് 24 E ) കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

covid

പൂന്തുറ സ്വദേശി മത്സ്യത്തൊഴിലാളിയായ 47 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം എല്ലാ ദിവസവും കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം തിരുവനന്തപുരത്തെത്തിച്ചു കച്ചവടം നടത്തുമായിരുന്നു . രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രൈവറ്റ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആക്കുകയും സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

Recommended Video

cmsvideo
തിരുവനന്തപുരം നഗരത്തിൽ സെന്റിനിയൽ സർവേയുടെ ഭാഗമായി സ്രവപരിശോധന ആരംഭിച്ചു

ഇടവ വെൺകുളം സ്വദേശി 26 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 27 ന് ഖത്തറിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ (സീറ്റ് നമ്പർ 20 C ) തിരുവനന്തപുരത്തെത്തി. ശാരീരിക അസ്വാസ്ഥ്യമുള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റുകയും സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്

പിരപ്പൻകോട് സ്വദേശി 28 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 28 ന് ബാംഗ്ലൂരിൽ നിന്നുംഇൻഡിഗോയുടെ 6E 379 നമ്പർ വിമാനത്തിൽ (സീറ്റ് നമ്പർ 15F) തിരുവനന്തപുരത്തെത്തി. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!

Thiruvananthapuram
English summary
4 more Covid positive cases in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X