പാറശാലയിൽ ട്രെയിനിൽ കടത്തിയ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ, കടത്തിയത് തമിഴ്നാട്ടിൽ നിന്നും,
പാറശാല: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ 4 കിലോ കഞ്ചാവുമായി യുവാവ് പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി. ഇടുക്കി ഉടമ്പഞ്ചോല അയ്യപ്പൻ കോവിൽ വില്ലേജിൽ മേപ്പാറ കയ്യാലക്കൽ വീട്ടിൽ പ്രിൻസ് (32) ആണ് പിടിയിലായത്. ഇപ്പോൾ തൃപ്പൂണിത്തുറ മേക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണിയ്യാൾ.
മധുര- പുനലൂർ പാസഞ്ചർ ട്രെയിൽ കഞ്ചാവുമായി വരികയായിരുന്ന ഇയാൾ ഇന്നലെ രാവിലെ പാറശാല സ്റ്റേഷനിൽ വച്ചാണ് പിടിയിലായത്. റെയിൽവേ പൊലീസിന്റെ പതിവ് പരിശാധനയ്ക്കിടെയാണ് ബാഗിലാക്കി സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്. അടിപിടി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

ഡിവൈ.എസ്.പി കെ.എം.ജിജിമോന്റെ നേതൃത്വത്തിൽ സി.ഐ മാരായ ജയകുമാർ, അജി വി.നാഥ്, എസ്.എച്ച്.ഒ.ശരത്കുമാർ, എസ്.ഐ മാരായ അബ്ദുൽ വഹാബ്, ശ്രീകുമാരൻ നായർ, എ.എസ്.ഐ ശ്രീകുമാരൻ നായർ, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ മാരായ ഫയസ്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications