തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് സ്റ്റേഷനിൽ നിന്നു പ്രതിയെ മോചിപ്പിച്ച കേസ് : അഞ്ച് ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌.ഐയെ സ്‌കൂട്ടർ ഇടിച്ചു പരിക്കേല്പിച്ച പ്രതിയെ അർദ്ധരാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ച കേസിൽ അഞ്ച് ഡിവൈ.എഫ്‌.ഐ പ്രവർത്തകർ അറസ്റ്റിൽ. പൂന്തുറ സ്വദേശികളായ സനിൽകുമാർ, ആന്റോ, നിജാമുദീൻ, സുരേഷ്, വിൻസന്റ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽവിട്ടു.

ആലപ്പുഴയിലും സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം; നഗരസഭാ കൗൺസിലറുടെ ഭർത്താവിന്റെ പരാതിആലപ്പുഴയിലും സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം; നഗരസഭാ കൗൺസിലറുടെ ഭർത്താവിന്റെ പരാതി

കൃത്യനിർവഹണം തടസപ്പെടുത്തിയിട്ടും ദുർബല വകുപ്പു പ്രകാരമാണു കേസെടുത്തത്. അതിനാലാണ് അറസ്റ്റിലായതിന് പിന്നാലെ സ്റ്റേഷൻ ജാമ്യം അനുവദിച്ചത്. സഹപ്രവർത്തകന് പരിക്കേറ്റിട്ടും പൊലീസുകാർ രാഷ്ട്രീയക്കാർക്കു വേണ്ടി പ്രതികളെ രക്ഷിക്കാൻ സഹായിച്ചെന്ന ആരോപണവും ഇതോടെ ശക്തമായി.

arrest-24-147473

ചൊവ്വാഴ്ച രാത്രി പൂന്തുറ പരുത്തിക്കുഴിയിൽ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌.ഐ ശൈലേന്ദ്ര പ്രസാദിനെ സ്‌കൂട്ടർ ഇടിച്ചു പരിക്കേല്പിച്ച കേസിലായിരുന്നു അറസ്റ്റ്. ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ യാത്ര ചെയ്ത പ്രവീൺ എന്നയാളെ കൈകാണിച്ചു വാഹനം നിറുത്തിക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. പൊലീസിനെ കണ്ട് യുടേൺ എടുത്തു കടന്നു കളയാൻ ശ്രമിച്ച ഇയാൾ ഉദ്യോഗസ്ഥന്റെ കാലിലേക്കു സ്‌കൂട്ടർ ഓടിച്ചു കയറ്റുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ച പ്രവീണിനെ പിന്നീട് പൊലീസ് പിടികൂടി. പ്രതിയെ പുറത്തിറക്കാൻ എത്തിയ ഡി.വൈ.എഫ്.ഐക്കാർ സ്റ്റേഷനിൽ ബഹളംവച്ച് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഭീഷണിപ്പെടുത്തിയതിനും ഉപരോധം നടത്തിയതിനും നൂറിലേറെ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഭവസമയത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്.

Thiruvananthapuram
English summary
5 dyfi activists arrested in accused releasing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X