തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

Google Oneindia Malayalam News

തിരുവനന്തപുരം; ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്‍റെ മാതൃസഹോദരി ദേവകി.എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്.വിഷം കഴിച്ചതാണെന്നാണ് നി​ഗമനം.

 death-1654949916.jpg -Proper

മണിക്കുട്ടന്‍ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു.കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്. മണിക്കുട്ടൻ തട്ടുകട നടത്തുകയാണ്. തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. പരിശോധനയിൽ അരലക്ഷം രൂപ തട്ടുകടയ്ക്ക് പിഴ ഈടാക്കുകയായിരുന്നു.ഒട്ടേറ സാമ്പത്തിക ബാധ്യതയിൽ വലയുമ്പോഴായിരുന്നു ഈ തിരിച്ചടി.

തുടർന്ന് രണ്ടു ദിവസമായി കടതുറന്നിരുന്നില്ല.ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തെക്കൻ ഇറാനിൽ ഭൂചലനം; 3 പേർ മരിച്ചതായി റിപ്പോർട്ട്.. തുടർ ചലനങ്ങൾ ഗൾഫ്​ രാജ്യങ്ങളിലുംതെക്കൻ ഇറാനിൽ ഭൂചലനം; 3 പേർ മരിച്ചതായി റിപ്പോർട്ട്.. തുടർ ചലനങ്ങൾ ഗൾഫ്​ രാജ്യങ്ങളിലും

'അനുപമ വാക്കുകളില്ല..പൊളിച്ചെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും'..വൈറലായി ചിത്രങ്ങൾ

Thiruvananthapuram
English summary
5 members in a family found dead in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X