കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾക്കും രോഗം, തിരുവനന്തപുരത്ത് ഇന്ന് 5 പേർക്ക് കൊറോണ
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. നാലു പേർ വിദേശത്തു നിന്നും വന്നവരും ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായതുമാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അറിയാം:
പാലോട് സ്വദേശി 35 വയസ്സുള്ള പുരുഷന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റിൽ നിന്നും ജസീറ എയർവെയ്‌സിന്റെ J9 1405 നമ്പർ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രൈവറ്റ് ടാക്സിയിൽ തിരുവനന്തപുരത്തെ ഹോം ക്വാറന്റൈനിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കല്ലറ പാങ്ങോട് സ്വദേശി 27 വയസ്സുള്ള യുവതിക്കും കൊവിഡുണ്ട്. ജൂൺ 13 ന് റിയാദിൽ നിന്നും എയർ ഇന്ത്യയുടെ 1940 നമ്പർ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അഞ്ചു മാസം ഗർഭിണിയാതിനാൽ അവിടെ നിന്നും പ്രൈവറ്റ് ടാക്സിയിൽ തിരുവനന്തപുരത്തെ ഹോം ക്വാറന്റൈനിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു SAT ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Recommended Video

പെരുങ്കുഴി മുട്ടപ്പാലം സ്വദേശി 35 വയസ്സുള്ള പുരുഷൻ. ജൂൺ 12 ന് കുവൈറ്റിൽ നിന്നും ഇൻഡിഗോയുടെ 6E 9324 നമ്പർ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രൈവറ്റ് ടാക്സിയിൽ തിരുവനന്തപുരത്തെ ഹോം ക്വാറന്റൈനിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഉച്ചക്കട കുന്നിൻപുറം സ്വദേശി 55 വയസുള്ള പുരുഷനാണ് മറ്റൊരു രോഗി. ജൂൺ 17 ന് ഷാർജയിൽ നിന്നും G90442 നമ്പർ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും തുടർന്നു സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
മണക്കാട് ഐരാണിമുട്ടം സ്വദേശി 18 വയസ്സുള്ള യുവതിയ്ക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇന്നലെ കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറുടെ മകളാണ്. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ഇന്നലെ തന്നെ ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. സ്വാബ് പരിശോധനയുടെ ഫലം ഇന്നാണ് കോവിഡ് പോസറ്റീവ് ആയത്.












Click it and Unblock the Notifications