ട്രെയിന്‍ യാത്രക്കിടെ 5 വയസ്സുകാരി തെറിച്ചു വീണു, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അഞ്ചു വയസ്സുകാരി കംപാര്‍ട്ട്‌മെന്റില്‍ നിന്നും തെറിച്ചു വീണു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
പാപ്പനംകോട് കാഞ്ഞിരം വിളയില്‍ അനില്‍കുമാറിന്റെ മകള്‍ പൊന്നുവിന് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേട്ട സ്റ്റേഷന് സമീപത്ത് വെച്ചാണ് കുട്ടി ട്രെയിനില്‍ നിന്നും താഴേക്ക് വീണത്. തമ്പാനൂര്‍ റെയില്‍വ്വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കുട്ടി കാണാനില്ലെന്ന് മാതാപിതാക്കള്‍ അറിയുന്നത്.

കുട്ടി വീഴുന്നത് പുറകിലെ കംപാര്‍ട്ട്‌മെന്റിലെ ആളുകള്‍ കാണുകയും കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പേട്ട പോലീസ് എത്തി കുട്ടിയെ എസ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കുട്ടിയ്ക്ക് അപകടം പറ്റിയ വിവരം അറിയുന്നത്.
പാളത്തില്‍ തലയിടിച്ച് തലയോട്ടിയ്ക്ക് പൊട്ടല്‍ സംഭവിക്കുകയും ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications