തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രാൻസ്ജെൻഡറുകൾക്കായി 2 കെയർ ഹോമുകൾ കൂടി, 53.16 ലക്ഷം അനുവദിച്ചതായി കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സൌഹൃദ സംസ്ഥാനമാണ് കേരളം. ട്രാൻസ്ജെൻഡറുകൾക്കായി സർക്കാർ വിവധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ആണ് ഇക്കാര്യം അറിയിച്ചത്. ഒരു ഹോമിന് 26.58 ലക്ഷം രൂപയെന്ന കണക്കില്‍ പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ള എന്‍.ജി.ഒ.കള്‍ മുഖേന ആരംഭിക്കുന്നതിനും നടത്തിപ്പ് ചെലവുകള്‍ക്കുമായാണ് തുകയനുവദിച്ചിരിക്കുന്നത്.

വിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഗായകന്‍ മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാംവിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഗായകന്‍ മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാം

Recommended Video

cmsvideo
തിരുവനന്തപുരം‍;ട്രാന്സ്‌ജെന്‍ഡേഴ്സിന് കെയര്‍ ഹോം പദ്ധതിയുമായി സർക്കാർ;53.16 ലക്ഷം രൂപ അനുവദിച്ചു

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

care home

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നേരത്തെ 5 കെയര്‍ ഹോമുകള്‍ അനുവദിച്ചിരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്കായി കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം പുനക്രമീരിക്കാനും തീരുമാനിച്ചു. കെയര്‍ ഹോമുകളുടെ നടത്തിപ്പിന് പ്രവര്‍ത്തന പരിചയവും വിശ്വാസ്യതയും ഹോമുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതുമായ സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പ് വരുത്തുന്നതുമാണ്.

കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടികോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കുകയും ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ രൂപീകരിക്കുകയും ചെയ്തു. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ച് സ്‌കില്‍ ഡെവലപ്മെന്റ്, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

Thiruvananthapuram
English summary
53.16 lakh to build Two care homes for transgenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X