Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 500ലധികം പേർക്ക് കൂടി കൊവിഡ്, ഇന്ന് 2 മരണം, 224 പേർക്ക് കൊവിഡ് മുക്തി

തിരുവനന്തപുരം: ഇന്ന് തലസ്ഥാന ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഞ്ഞൂറിലധികം പേര്‍ക്ക്. 540 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 517 പേര്‍ക്കും കൊവിഡ് പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 224 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. 7 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. 2 പേര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23,508 ആണ്. ബുധനാഴ്ച ജില്ലയിൽ പുതുതായി 1,797 പേർ രോഗനിരീക്ഷണത്തിലായി. 1,068 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,977 പേർ വീടുകളിലും 715 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

covid

ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി 425 പേരെ പ്രവേശിപ്പിച്ചു. 421 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,816 പേർ നിരീക്ഷണത്തിൽ ഉണ്ട്. ബുധനാഴ്ച 694 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ബുധനാഴ്ച 731 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 715പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+