തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെ എസ്ബിഐ ആക്രമണം: ആറ് പ്രതികളെക്കൂടി തിരിച്ചറിഞ്ഞു, ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ ആറു പ്രതികളെക്കൂടി തിരിച്ചറിഞ്ഞു. എൻ.ജി.ഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാർ, ട്രഷറി ഡയറക്‌ടറേ​റ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലാണ്.

sbiattackcase-

അതിനിടെ എൻ.ജി.ഒ യൂണിയൻ നേതാക്കളായ പ്രതികളെ അവരുടെ ഓഫീസിൽ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നേതാക്കളുടെ ഓഫീസ് മേധാവികൾക്ക് നൽകും. അതേസമയം കേസിലെ പ്രതികളായ എൻ.ജി. ഒ യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്ര് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നുണ്ട്. ഒളിവിലുള്ളവരാകട്ടെ ഒൗദ്യോഗികമായി അവധിക്കപേക്ഷയും നൽകിയിട്ടില്ല. അതിനിടെ സമരക്കാർ തങ്ങളോട് അപമര്യാദയായ വാക്കുകളുപയോഗിച്ചു എന്ന് വനിതാ ജീവനക്കാർ‌ എസ്.ബി.ഐ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട് . ഇത് പൊലീസിന് കൈമാറിയോ എന്ന് വ്യക്തമല്ല.

Thiruvananthapuram
English summary
6 accused identified by police in bank attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X