ഹർത്താൽ തലേന്ന് അക്രമം: ആറ്റിങ്ങലിൽ ആറുപേർകൂടി പിടിയിൽ, ഇതുവരെ അറസ്റ്റിലായത് 11 പേര്‍!!
ആറ്റിങ്ങൽ: ശബരിമലയിൽ യുവതീ പ്രവേശനം നടന്ന ദിവസം ആറ്റിങ്ങൽ പട്ടണത്തിൽ ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിനിടെ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലെറിഞ്ഞ് തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌ത കേസിൽ ആറുപേരെക്കൂടി ഇന്നലെ അറസ്റ്റുചെയ്‌തു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ്റിങ്ങലിൽ 11 പേർ അറസ്റ്റിലായി.
മണമ്പൂർ കവലയൂർ പാലാംകോണം റോഡുവിള വീട്ടിൽ ദിലീപ് കുമാർ (56), ഇടയാവണം ക്ഷേത്രത്തിന് സമീപം ശില വീട്ടിൽ അജിത് പ്രസാദ് (53), കല്ലമ്പലം വി.എസ്. നിവാസിൽ ഉല്ലാസ് കുമാർ (49), അവനവഞ്ചേരി ഗ്രാത്തിൻമുക്ക് കൈപ്പള്ളി വീട്ടിൽ സുനിൽരാജ് (39), കൊട്ടിയോട് രാജലക്ഷ്‌മി ഭവനിൽ രതീഷ് (35), മാമം കാരയ്ക്കാമൂലയിൽ വീട്ടിൽ രാജശേഖരൻ നായർ (58) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കൊട്ടിയോട് മുതിരക്കുഴി വീട്ടിൽ രാജേഷ് ( 49), പാലസ് റോഡ് എസ്.എ നിവാസിൽ മുകേഷ് (40), കൊല്ലമ്പുഴ ചന്ദ്രാലയത്തിൽ ചന്ദ്രബാബു (39), കൊട്ടിയോട് കരിമ്പുവിള വീട്ടിൽ അനീഷ് (21), രാമച്ചംവിള അമ്പാടി ഭവനിൽ സന്തോഷ് (42) എന്നിവരെ അറസ്റ്റുചെയ്‌തിരുന്നു. ചിലർ ഒളിവിലാണെന്നും അവർ ഉടൻ പിടിയിലാകുമെന്നും എസ്.ഐ തൻസീം അബ്ദുൾ സമദ് പറഞ്ഞു.












Click it and Unblock the Notifications