ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരത്ത് വാഹനാപകടം: മരിച്ചത് ആറുപേർ! മരിച്ചവരില്‍ ദമ്പതികളും!
തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ് മസ് ദിനമായ ഇന്നലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ദമ്പതികളുൾപ്പെടെ ആറുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈപ്പാസിൽ കുളത്തൂർ മുക്കോലയ്ക്കൽ ഇന്നലെ രാത്രി ബൈക്കിൽ കാറിടിച്ച് ദമ്പതികളായ വലിയവേളി പൗണ്ട്കടവ് പുളിമുട്ടം തോപ്പിൽ വീട്ടിൽ സക്കീർ ഹുസൈൻ (41), ഭാര്യ ഷബാന(30) എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ നബീസത്ത് മിസ് രിയയെ (12) പരിക്കുകളോടെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11.45 ഓടെ മുക്കോലയ്ക്കൽ ജംഗ്ഷനിൽ പൗണ്ട് കടവിലേക്ക് റോഡ് മുറിച്ച് കടക്കവേ കഴക്കൂട്ടം ഭാഗത്തുനിന്നെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വെള്ളായണി സിഗ്നൽ ജംഗ്ഷനിലുണ്ടായ ബൈക്ക് അപകടത്തിൽ കന്യാകുമാരി തൃപ്പരപ്പിന് സമീപം കളിയലിൽ യേശുദാസിന്റെയും ശാന്തിയുടേയും മകൻ ജയശീലൻ (25), കളിയൽ മേൽപാരൂർ ചന്ദ്രന്റെയും സെലീനയുടേയും മകൻ ശരത്ചന്ദ്രൻ (22) എന്നിവരാണ് മരിച്ചത്. പൊൻമുടിയിൽ ക്രിസ്മസ് ആഘോഷിക്കുവാൻ കൂട്ടുകാരുമൊത്ത് വരുംവഴി പുലർച്ചെ 5.30നായിരുന്നു അപകടം. അരുവിക്കര സ്വദേശി സിയാദും കുടുംബവും യാത്രചെയ്ത ജീപ്പുമായി സിഗ്നൽ ജംഗ്ഷനിൽ നിന്ന് ശാന്തിവിളയിലേയ്ക്ക് തിരിയുകയായിരുന്ന അവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു.

വലിയതുറയിൽ രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പേയാട് വിളവൂർക്കൽ കിഴക്കുംകര പുത്തൻ വീട്ടിൽ കേരള കുമാറിന്റെ മകൻ നവീനാണ് (23) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോണിനെ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications