തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് 64 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്; സൂപ്പര്‍ സ്‌പ്രെഡെന്ന് മേയര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക തുടരുന്നു. ഇന്ന് ജില്ലയില്‍ 64 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതില്‍ 60 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയില്‍ രോഗ വ്യാപനം അതീവ ഗുരുതരമാണെന്ന് മേയര്‍ വ്യക്തമാക്കി.

ഇവിടെ ഒരാളില്‍ നിന്നും നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും സൂപ്പര്‍ സ്‌പ്രെഡാണെന്നും മേയര്‍ വ്യക്തമാക്കി.

corona virus

നിലവിലെ സാഹചര്യത്തില്‍ കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാര്‍ഡ് നമ്പര്‍ 14), പുതുശ്ശേരി(വാര്‍ഡ് നമ്പര്‍ 15),.പുതിയ ഉച്ചകട(വാര്‍ഡ് നമ്പര്‍ 16) എന്നീ വാര്‍ഡുകള്‍, ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍ എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ല. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍തി. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 300 ലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന് തെറ്റി... സന്ദീപ് നായർ സിപിഎം അല്ല, ബിജെപി!!! കേസ് കൊടുക്കും: തുറന്നടിച്ച് അമ്മഏഷ്യാനെറ്റ് ന്യൂസിന് തെറ്റി... സന്ദീപ് നായർ സിപിഎം അല്ല, ബിജെപി!!! കേസ് കൊടുക്കും: തുറന്നടിച്ച് അമ്മ

'മിസ്റ്റർ മോദി,എല്ലാവരും നിങ്ങളെ പോലെ ഭയക്കുമെന്ന് കരുതിയോ?'; രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം'മിസ്റ്റർ മോദി,എല്ലാവരും നിങ്ങളെ പോലെ ഭയക്കുമെന്ന് കരുതിയോ?'; രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം

Thiruvananthapuram
English summary
60 coronavirus Cases in Thiruvanathapuram due to Community Spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X