തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 6845 പേർക്ക്, ഇന്ന് 485 പേർക്ക് രോഗം! ആശങ്ക ശക്തം

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ആശങ്കയില്‍ ആഴ്ത്തി ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. 485 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അതേസമയം ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണവും ഏറ്റവും ഉയരത്തിലാണ് എന്നത് ജില്ലയ്ക്ക് ആശ്വാസമായി.

777 പേര്‍ക്കാണ് ഇന്ന് കൊവിഡ് മുക്തിയുണ്ടായത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 485 പേരില്‍ 468 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 33 കേസുകളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് ജില്ലയില്‍ 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

covid

ഇതോടെ തിരുവനന്തപുരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6845 ആയി. ഇത് കേരളത്തിലെ മറ്റ് ജില്ലകളേക്കാളും ഉയര്‍ന്ന കണക്കാണ്. 3022 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുളളത്. ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയത് 3837 പേരാണ്. 18 പേര്‍ ഇതിനകം തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗം നിയന്ത്രിക്കാന്‍ തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ! ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ!

അതേസമയം കേരളത്തില്‍ ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേരെ കൂടാതെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 41 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1715 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ മരണം 106 ആയി.

മുൻ മന്ത്രി ബിജെപി വിട്ടു! ചോർച്ചയിൽ അമ്പരന്ന് പാർട്ടി, കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്ന് സൂചന!മുൻ മന്ത്രി ബിജെപി വിട്ടു! ചോർച്ചയിൽ അമ്പരന്ന് പാർട്ടി, കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്ന് സൂചന!

Thiruvananthapuram
English summary
6845 total Covid 19 positive cases in Thiruvananthapuram till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X