Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും അമ്മയ്ക്കും മകനും കൊവിഡ്, തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു!

തിരുവന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. തലസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്‌ 19 സ്ഥിരീകരിച്ചു. രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേർക്ക് സമ്പർക്കം വഴി രോഗം വന്നതുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

ചിറയിൻകീഴ് സ്വദേശി 68 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തു വന്നു. അവിടെ നിന്നും പ്രത്യക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. രോഗ ലക്ഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

covid

Recommended Video

cmsvideo
    തിരുവനന്തപുരത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

    ആറാമട തൃകണ്ണാപുരം സ്വദേശി 41 വയസ്സുകാരന് കൊവിഡ് കണ്ടെത്തി. വിഎസ്എസ്സിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. ജൂൺ 12 മുതൽ അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മണക്കാടും ഭാര്യയുടെ സ്ഥലമായ കിള്ളിപ്പാലത്തും യാത്ര ചെയ്തിട്ടുണ്ട്. രോഗ ലക്ഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

    തമിഴ്‌നാട് ശിവഗംഗ സ്വദേശി 28 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. എസ് സി ടി ആശുപത്രിയിൽ ചികിത്സക്കായി ജൂൺ 17 നു കാറിൽ തിരുവനന്തപുരത്തെത്തി. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

    വള്ളക്കടവ് സ്വദേശി 60 വയസ്സുകാരന് കൊവിഡ് കണ്ടെത്തി. വിഎസ്എസ്സിയിൽ ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്നു. മേയ് 31 നു സർവീസിൽ നിന്നും വിരമിച്ചു. രോഗ ലക്ഷങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

    കൊഞ്ചിറവിള സ്വദേശി 50 വയസ്സുള്ള പുരുഷൻ, ഇദ്ദേഹത്തിന്റെ ഭാര്യയായ 50 വയസ്സുളള സ്ത്രീ, 15 വയസ്സുളള മകൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 19 നു കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളാണിവർ. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഇവരെ CFLTC ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+