Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് കൊവിഡ്, ജൂൺ 12 വരെ ഓട്ടോ ഓടിച്ചു, ഇന്ന് 8 പേർക്ക് രോഗം!

തിരുവനന്തപുരം: ഇന്ന് ജില്ലയിൽ 8 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. ഒരാൾ കൊല്ലം സ്വദേശിയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെയാണ്. 1) വർക്കല സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 12 ന് കുവൈറ്റിൽ നിന്നും കുവൈറ്റ് എയർവെയ്‌സിന്റെ 1373 നം വിമാനത്തിൽ കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Recommended Video

cmsvideo
    തിരുവനന്തപുരത്തെ കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി

    2. ആറ്റിങ്ങൽ സ്വദേശി 25 വയസ്സുള്ള യുവാവ്. ജൂൺ 12 ന് കുവൈറ്റിൽ നിന്നും ജസീറ എയർവെയ്‌സിന്റെ J9 1405 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    covid

    3. കല്ലയം നെടുമം സ്വദേശി 30 വയസ്സുള്ള യുവാവ്. ജൂൺ 12 ന് കുവൈറ്റിൽ നിന്നും ഇൻഡിഗോയുടെ 6E 9324 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    4. കല്ലയം മുക്കോല സ്വദേശി 24 വയസ്സുള്ള യുവാവ്. ജൂൺ 12 ന് കുവൈറ്റിൽ നിന്നും ഇൻഡിഗോയുടെ 6E 9324 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    5 & 6 & 7 മണക്കാട് ഐരാണിമുട്ടം സ്വദേശി 52 വയസുള്ള പുരുഷൻ, ഇദ്ദേഹത്തിന്റെ ഭാര്യ (42 വയസ്സ് ) മകൾ (14 വയസ്സ് ). തിരുവനന്തപുരത്തു ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ജൂൺ 12 വരെ ഓട്ടോ ഓടിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്നു സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസറ്റീവ് ആകുകയും മൂന്ന് പേരെയും ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. 8. കൊല്ലം പെരുമ്പുഴ സ്വദേശി 19 വയസ്സുള്ള യുവാവ്. താജികിസ്ഥാനിൽ നിന്നും മടങ്ങി എത്തിയ ഇദ്ദേഹം സർക്കാർ ക്വാറന്റൈനിൽ ആയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+