Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം, പ്രതിഷേധ സമരങ്ങൾ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊവിഡ് അതിരൂക്ഷമായി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ചു. പ്രതിഷേധ സമരങ്ങള്‍ സമ്പര്‍ക്ക രോഗവ്യാപനത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 820 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതില്‍ 721 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കോവിഡ്മൂലമാണെന്നും സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശിനി ജയകുമാരി(63), കോട്ടപ്പുറം സ്വദേശി നിസാമ്മുദ്ദീന്‍(49), കല്ലാട്ടുമുക്ക് സ്വദേശി സൈനുലബ്ദിന്‍(67)എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

covid

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 363 പേര്‍ സ്ത്രീകളും 457 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 91 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. പുതുതായി 1,795 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,430 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,901 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,888 പേരും വിവിധ സ്ഥാപനങ്ങളിലായി 641 പേരും നിരീക്ഷണത്തില്‍ കഴിയുന്നു.

641 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
ഇന്ന് 559 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 744 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 34 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 4,489 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,744 വാഹനങ്ങള്‍ പരിശോധിച്ചു. 5,299 പേരെ പരിശോധനയ്ക്കു വിധേയരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+