മുഴുവന്‍ വിഷയത്തിലും എ പ്ലസ്; പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ചിറയന്‍കീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി രാഖിശ്രീ ആര്‍ എസ് ആണ് മരിച്ചത്. 16 വയസായിരുന്നു. മരണ കാരണം വ്യക്തമല്ല.

കഴിഞ്ഞ ദിവസമായിരുന്നു പത്താം ക്ലാസ് ഫലം പുറത്തുവന്നത്. രാഖിശ്രിക്ക് എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസായിരുന്നു. രാഖിശ്രി അടക്കം മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ എത്തിയിരുന്നു. ശേഷം വൈകൂന്നേരത്തോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖി ശ്രീ. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.












Click it and Unblock the Notifications