വില ഒന്നര ലക്ഷം രൂപ; നാട്ടിലും വീട്ടിലും താരമായി ബ്രിട്ടീഷ് പൂച്ച
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഒരു വിദേശയിനം പൂച്ചയുണ്ട്. ഇവൻ്റെ പ്രത്യേകതകൾ കേട്ടാൽ ആരുമൊന്ന് അമ്പരന്നുപോകും. താമസത്തിന് എ സി മുറി, കിടക്കാൻ പട്ടുമെത്ത, ഭക്ഷണത്തിന് പ്രത്യേക മെനു, സ്നാനം, പ്രത്യേക ശുചിമുറി സംവിധാനം അങ്ങനെ എല്ലാമെല്ലാമായി വമ്പൻ സെറ്റപ്പുകൾ. ബ്രിട്ടീഷ് ഷോര്‍ട്ട് ഹെയറും കാണാൻ വ്യത്യസ്തയുള്ളതിനാലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് പൂച്ചയെ കാണാൻ ഇവിടേക്കെത്തുന്നത്. കിളിമാനൂര്‍ കിണറ്റിലഴികത്ത് വീട്ടില്‍ അഷറഫിന്റെ മകന്‍ റജിനാണ് ഈ അപൂര്‍വയിനം വിദേശ പൂച്ചയെ നാട്ടിലെത്തിച്ചിരിക്കുന്നത്.

പൊതുവെ നമ്മുടെ വീടിനകത്തും പുറത്തുമൊക്കെ ഇണങ്ങി ജീവിച്ചുപോരുന്ന നാടൻ പൂച്ചകൾ കഴിഞ്ഞാൽ ഇവിടെ നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരം ഏറെ മെയ്യഴകും കാന്തം പോലെ ആരെയും ആകർഷിക്കുന്ന കണ്ണുകളുമുള്ള പേർഷ്യൻ സുന്ദരികൾക്കാണ്. വിദേശയിനം പൂച്ചകളെ മലയാളികൾ സ്വന്തമാക്കാറുണ്ട്.
വലിയ തുക കൊടുത്താണ് പലരും ഇവയെ വാങ്ങാറുള്ളത്. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന ഹിമാലയൻ, ബംഗാൾ, സയാമീസ്, ബ്രിട്ടീഷ് ഷോർട് ഹെയർ തുടങ്ങിയ ഇനങ്ങളും വിരളമല്ല. മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള പല ക്യാറ്റ് ഷോ മത്സരങ്ങൾ ഇവിടെ നമ്മുടെ കേരളത്തിൽ നടന്നു കഴിഞ്ഞിരിക്കുന്നു

എന്നാൽ, കഥയിലെ തിരുവനന്തപുരം കിളിമാനൂരിലുള്ള റജിൻ്റെ ബ്രിട്ടീഷ് പൂച്ചയ്ക്ക് വില ഒന്നരലക്ഷമാണ്. ബ്രിട്ടീഷ് ഷോര്‍ട്ട്ഹെയര്‍ പരമ്പരാഗത ബ്രിട്ടീഷ് വളര്‍ത്തു പൂച്ചയുടെ വംശാവലി പതിപ്പാണ് ഇവൻ. സവിശേഷമായ ശരീരവും മഞ്ഞ നിറത്തിലുള്ള കണ്ണുകളും, ഇടതൂര്‍ന്ന രോമവും വിശാലമായ മുഖവുമാണ് ബ്രീട്ടീഷ് പൂച്ചയുടെ പ്രത്യേകതകള്‍.
ബ്രിട്ടീഷ് പൂച്ചയെ നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങൾ ഒട്ടനവധി അഷ്റഫിനും മകനും പൂർത്തിയാക്കേണ്ടിവന്നു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവേശനമില്ലാത്തതിനാൽ ഡൽഹിയിലെ എയർപോർട്ട് മുഖേനയാണ് കൊണ്ടുവന്നത്. പൂച്ചയെ നാട്ടിലെത്തിക്കാനായി റെജിൻ 60,000 രൂപയും ചെലവഴിച്ചു.

ഇതിനുപുറമേ, കേരളത്തിൽ പൂച്ചയുടെ താമസത്തിനും ക്രമീകരണങ്ങൾക്കുമായി പ്രത്യേക സംവിധാനം തന്നെ റജിൻ ഒരുക്കുകയും ചെയ്തു. താമസത്തിന് എ സി മുറി, കിടക്കാൻ പട്ടുമെത്ത, ഭക്ഷണത്തിന് പ്രത്യേക മെനു, സ്നാനം, പ്രത്യേക ശുചിമുറി സംവിധാനം അങ്ങനെ എല്ലാമെല്ലാമായി വമ്പൻ സെറ്റപ്പുകൾ. ബ്രിട്ടീഷ് ഷോര്‍ട്ട് ഹെയറും കാണാൻ വ്യത്യസ്തയുള്ളതിനാലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് പൂച്ചയെ കാണാൻ ഇവിടേക്കെത്തുന്നത്.

'ഗുസ്താവോ' എന്ന വിളിപ്പേരുള്ള ഈ പൂച്ചയ്ക്ക് വിവിധ വാക്സിനേഷനും പരിശോധനകളും പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ മൊബൈല്‍ ഫോണിലൂടെ പൂച്ചയുടെ ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാനാകും. അഞ്ച് മാസം പ്രായമുള്ള ബ്രിട്ടീഷ് ബ്ളൂ നിറത്തിലുള്ള ഇവൻ കുടുംബാംഗങ്ങളുമായി വളരെ പെട്ടെന്ന് തന്നെ സല്ലപിക്കാനും ഇടപഴകാനും തുടങ്ങി. അങ്ങനെ വിദേശത്ത് നിന്നെത്തി നാട്ടിൽ താരമായി മാറുകയാണ് കിളിമാനൂരിലെ ബ്രിട്ടീഷ് പൂച്ച.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications