തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടിണിയകറ്റാൻ ക്ലാസ് മുറികളില്‍ ചിത്രങ്ങള്‍ വരച്ച് ഒരു കൂട്ടം കലാകാരൻമാർ; പിന്നിൽ മിമിക്രി താരങ്ങളും!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലം ചിത്രരചന കൊണ്ട് സമൃദ്ധമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നെടുമങ്ങാട്ടെ ഒരു കൂട്ടം കലാകാരൻമാർ. മിമിക്രി താരങ്ങൾ, നാടക-ബാലൈ ആർട്ടിസ്റ്റുകൾ, ഗായകർ തിരക്കഥാകൃത്തുകൾ തുടങ്ങി നിരവധി പേരാണ് സർക്കാർ സ്കൂളിലെ ചിത്രരചനയുടെ ഭാഗമാകുന്നത്. കൊവിഡ് കാലം തകർത്തെറിഞ്ഞ ജീവിതം മുറുകെപിടിക്കാനാണ് കലാകാരന്മാർ സ്കൂളിൻ്റെ പുറം ചുവരുകളും ക്ലാസ് മുറികളും മനോഹരമായ ചിത്രങ്ങൾ കൊണ്ട് സമ്പന്നമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതി പ്രകാരമാണ് വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ കലാകാരന്മാരുടെ ചിത്രരചന.

വില ഒന്നര ലക്ഷം രൂപ; നാട്ടിലും വീട്ടിലും താരമായി ബ്രിട്ടീഷ് പൂച്ചവില ഒന്നര ലക്ഷം രൂപ; നാട്ടിലും വീട്ടിലും താരമായി ബ്രിട്ടീഷ് പൂച്ച

1

ആളും ആരവങ്ങളുമൊഴിഞ്ഞ വിദ്യാലയങ്ങൾ അനക്കമില്ലാതെ ശോകമൂകമായി മാറാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, ജീവിതം മുറുകെപിടിക്കാൻ സ്കൂളുകളിലെ ചുവരുകളിൽ വൈവിധ്യങ്ങൾ നിറഞ്ഞ മനോഹരമായ ചിത്രങ്ങൾ വരച്ച് ക്യാൻവാസാക്കുകയാണ് കലാകാരന്മാർ. സ്‌കൂളിന്റെ പുറം ചുവരുകളില്‍ മാത്രമല്ല, ക്ലാസ് മുറികളിലും മനോഹരമായ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിറഞ്ഞു കഴിഞ്ഞു.

2

മിമിക്രി താരവും സംവിധായകനും തിരക്കഥാകൃത്തുമായ നെടുമങ്ങാട് പനയ്‌ക്കോട് സ്വദേശി സിനു സാഗറും, മിമിക്രി താരവും ആര്‍ട്ടിസ്റ്റുമായ നെടുമങ്ങാട് ജിജുവിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് നെടുമങ്ങാട്ടെ സ്കൂളിൽ ചിത്രങ്ങള്‍ ഒരുക്കുന്നതിന് ചുക്കാൻ പിടിക്കുന്നത്. കൊവിഡ് കാലം തകര്‍ത്തെറിഞ്ഞ കലാജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ കലാകാരന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാര്‍ സ്‌കൂളിലെ ചിത്രരചനകള്‍.

3

തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റില്‍ ജോലിചെയ്തിരുന്ന മിമിക്രി കലാകാരൻ സിനു സാഗര്‍ കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ടൂറിസം മേഖല അടച്ചുപൂട്ടിയതോടെയാണ് പ്രതിസന്ധിയിലായത്. സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ജിജുവിനും സ്‌കൂള്‍ അടച്ചതോടെ ജീവിതം ദുരിതത്തിലാവുകയായിരുന്നു.

3

മിമിക്രിയും കോമഡി പരിപാടികളും നടത്തി ജീവിതം തള്ളിനീക്കുന്ന തങ്ങൾ വലിയ പ്രതിസന്ധിയിലാണെന്ന് ഇവർ പറയുന്നു. കലാകാരന്മാർക്ക് ഒരിടത്തും വേദിയില്ല. ഇത്തരത്തിൽ വേദി ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

സർക്കാർ മറ്റെല്ലാ മേഖലകളിലും ഇളവ് അനുവദിക്കുമ്പോൾ കലാകാരന്മാരെ തഴയരുതെന്നും ഗത്യന്തരമില്ലാതെ ചിത്രരചന നടത്തുന്ന താരങ്ങൾ പറയുന്നു. ഇനിയെങ്കിലും കലാകാരന്മാർക്ക് പരിഗണന നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവർക്ക് അധികൃതരോട് അഭ്യർത്ഥിക്കാനുള്ളത്.

5

വേദികൾ സജീവമായാൽ മാത്രമേ തങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ഉത്സവങ്ങളും ആഘോഷപരിപാടികളും തിരികെ വന്നാൽ ഇതിനൊരു ആശ്വാസമാകും. തങ്ങള്‍ മാത്രമല്ല, ആയിരക്കണക്കിന് വരുന്ന ബാലെ, നാടക, ഗാനമേള, മിമിക്രി, ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്മാര്‍ എല്ലാവരും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അനുഭവിച്ചാണ് ജീവിതം തള്ളിനീക്കുന്നതെന്നും ചിത്രരചന നടത്തുന്ന കലാകാരന്മാർ പറയുന്നു.

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നിലപാടിലുറച്ച് സുധീരൻ; കോൺഗ്രസിന് ഇത് 'കഷ്ടകാല'മോ; പ്രശനം പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾനിലപാടിലുറച്ച് സുധീരൻ; കോൺഗ്രസിന് ഇത് 'കഷ്ടകാല'മോ; പ്രശനം പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

Thiruvananthapuram
English summary
A group of artists in nedumangad, thiruvananthapuram have proved that the Covid period can be enriched with painting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X