തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവം: മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽ വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയർ ഫോഴ്സ് എത്തിയിട്ടുണ്ടെങ്കിലും തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടിയിലെ മാൻഹോളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.
കാണാതായ സ്ഥലത്ത് തന്നെ വീണ്ടും പരിശോധിക്കാനുള്ള നീക്കം നടത്തുകയാണ്. വല കെട്ടി റോപ്പ് ചുറ്റി മാലിന്യം എടുത്ത് മാറ്റണം. ഗ്രീൻ നെറ്റ് മുറിച്ച് മാറ്റിയായിരിക്കും മാലിന്യം നീക്കം ചെയ്യുക. മാലിന്യക്കൂമ്പാരം രക്ഷാപ്രവർത്തിന് ബുദ്ധിമുട്ട് ആവുന്നുണ്ട്. ഇത് നീക്കം ചെയ്താൽ മാത്രമെ രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണ് ഫയർ ഫോഴ്സ് പറയുന്നത്. മാലിന്യം മാറ്റാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നുണ്ട്.

ആമയിഴ‍്ഞ്ചാൻ തോടിന് 12 കിലോ മീറ്റർ നീളമാണ് ഉള്ളത്. റെയിൽവേ ലൈൻ കടന്ന് പോകുന്ന വഴിയിൽ സ്റ്റേഷന് കുറുതെ തോട് കടന്നുപോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയിൽ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ടണൽ പോലെയാണ് ഇവിടെ. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആവുന്നുണ്ട്. ആമയിഴ‍്ഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്.












Click it and Unblock the Notifications