Get Updates
Get notified of breaking news, exclusive insights, and must-see stories!

'നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും,വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി': എ എൻ ഷംസീർ

തിരുവന്തപുരം: തമ്പാനൂരിൽ ആമയിഴ‍ഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഃഖകരമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ജോയിയുടെ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും സ്പീക്കർ പറഞ്ഞു.

നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചു. ഈ ദുരന്തത്തിൽ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Death

സ്പീക്കർ എ എൻ ഷംസീർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

ജോയിയുടെ മരണവാർത്ത ഏറെ ദുഖകരമാണ്. 46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ, ആമയിഴഞ്ചാൻതോടിൽ വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയിയുടെ മൃതദേഹം ഇന്ന് രാവിലെ തകരപ്പറമ്പ് - വഞ്ചിയൂർ ഭാ​ഗത്തു നിന്നാണ് കണ്ടെത്തിയത്.

ജോയിയുടെ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ തിരച്ചിൽ ദുഷ്കരമായിരുന്നു.

നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചു. ഈ ദുരന്തത്തിൽ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി.

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് തുടർനടപടികൾക്ക് ശേഷം മൃതദേഹം ജോയിയുടേതാണെന്ന് സ്ഥരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാൽ ചീർത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം നെയ്യാറ്റിൻകരയിലെ മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ജൂലായ് 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് മൂന്ന് തൊഴിലാളികളേയും തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാ​ഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയിൽ പെട്ടെന്ന് ഉണ്ടായ ഒഴുക്കിൽ കാണാതാവുകയായിരുന്നു.

അതേ സമയം, ആമയിഴ‍്ഞ്ചാന്‌ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയ് മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത ദുരന്തമെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. രക്ഷാപ്രവർത്തനം പ്രശംസ അർഹിക്കുന്നതാണെന്നും ഡൈവിംഗ് സംഘാം​ഗങ്ങളെ ഉചിതമായി സർക്കാർ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+