തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേല്‍പ്പിച്ചു; പിതാവ് അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലൂര്‍ കുഴിവാകം കോളനിയില്‍ അഗസ്റ്റി ( 31 ) ആണ് അറസ്റ്റിലായത്. കുട്ടിയുടെ ഇടത് കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

kerala

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് പുറത്തറിയുന്നത്. മദ്യപാനിയായ പ്രതിയും ഭാര്യയും തമ്മിലുള്ള വഴക്കിനിടെ തുടര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. എല്ലാ ദിവസവും വീട്ടില്‍ കൊണ്ടുവരാറുള്ള കുഞ്ഞിനെ നാല് ദിവസമായി കാണാത്തത് കൊണ്ട് അമ്മൂമ്മ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

കുഞ്ഞിന്റെ കാലിലെ മുറിവിന് കുറിച്ച് ചോദിച്ചപ്പോള്‍ മുത്തമകന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചതാണെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ അമ്മൂമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂത്ത കുഞ്ഞിനെ ഉള്‍പ്പടെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്.

പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കുന്നത്. ചോദ്യമുണ്ടായാല്‍ മൂത്ത മകനോട് കുറ്റമേല്‍ക്കാനും പിതാവ് നിര്‍ബന്ധിച്ചു. കുറച്ച് നാള്‍ മുമ്പ് കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേല്‍പ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇയാള്‍ മറ്റ് ചില കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Thiruvananthapuram
English summary
A one-and-a-half-year-old girl was burned iron box by father in Vizhinjam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X