രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. പൊലീസിന് വാക്കാൽ ലഭിച്ച പരാതിയെ തുടർന്ന് മർദ്ദനത്തിനിരയായ യുവാവിൻ്റെ മൊഴിയെടുത്തു. സ്വകാര്യ ഏജൻസിയിലെ സുരക്ഷ വിഭാഗം ജീവനക്കാരായി മെഡിക്കൽ കോളേജിൽ ജോലി നോക്കുന്നവരാണ് യുവാവിനെ അകാരണമായി മർദ്ദിച്ചത്.
രാവിലെ 11 മണിയോടെ തിരുവനന്തപുരം മെഡിക്കൽകോളേജിലെ പഴയ മോർച്ചറിക്ക് സമീപത്തെ കവാടത്തിലായിരുന്നു സംഭവം. ഗേറ്റിനുള്ളിലൂടെ രോഗിയുടെ കൂട്ടിരിപ്പുകാരൻ അകത്തേക്ക് കയറുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് ക്രൂരമായ രീതിയിൽ മർദ്ദിക്കുകയായിരുന്നു. പിന്നീട്, ഉന്തുംതള്ളും വാക്കേറ്റമുണ്ടായി. അകത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ കേറ്റ് പൂട്ടിയിട്ട ശേഷം മർദ്ദിക്കുകയായിരുന്നു.

ദൃക്സാക്ഷികളിൽ ഒരാൾ സംഭവത്തിൻ്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്വകാര്യ ഏജൻസിയിലെ ജീവനക്കാരാണ് ഇവിടെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരായി ജോലി നോക്കുന്നത്. യുവാവിനെ മർദിച്ചതിൻ്റെ കാരണം വ്യക്തമല്ല. വാക്കാൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു.
'ഒരാളെ അകത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയാണെന്ന്, ഓടി വരൂ'...... എന്ന് ദൃക്സാക്ഷികൾ വീഡിയോയിലൂടെ വിളിച്ചു പറയുന്നുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ മെഡിക്കൽകോളേജ്, ആർസിസി പരിസരങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സാധാരണ ഇത്തരത്തിലുള്ള മർദ്ദനങ്ങൾക്കെതിരെ പൊലീസ് നടപടി എടുക്കാറില്ല എന്നുള്ളതാണ് വസ്തുത.
അതേസമയം, ആരോഗ്യ മന്ത്രി അടക്കം ഇടപെട്ട സാഹചര്യത്തിൽ യുവാവിൻ്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുത്തേക്കും. മാധ്യമങ്ങളിൽ ഉൾപ്പെടെ സംഭവം വാർത്തയായതിനു പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications