തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

Google Oneindia Malayalam News

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് ബാധിച്ച തടവുകാരന്‍ മരിച്ചു. വിചാരണ തടവുകരാനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

covid

ജയിലില്‍ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജയിലില്‍ ആകെ രോഗം ബാധിച്ചവരുട എണ്ണം 218 ആയി. നേരത്തെയും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗവ്യാപനം വര്‍ദ്ധിച്ചതോടെ ജയില്‍ രണ്ട് ദിവസം അടച്ചിട്ട അവസ്ഥയിലായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തിരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരും ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

മണികണ്ഠനടക്കം സംസ്ഥാനത്ത് ഇന്ന് ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍, വയനാട് വാളാട് സ്വദേശി അലി (73), ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹഫുബാന്‍ (54), ചിറിയന്‍കീഴ് സ്വദേശി രമാദേവി (68), പരവൂര്‍ സ്വദേശി കമല( 85) എന്നിവരുടെ മരണാണ് കൊവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്തെ ഇന്നലെ 7 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ആഗസ്റ്റ് 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Thiruvananthapuram
English summary
A prisoner at Poojappura Central Jail has died of covid, seven deaths in the state today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X