തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചതായി പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര് മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചതായി പരാതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട പരാതി പറഞ്ഞതിനെ തുടര്‍ന്ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവാകുന്നതിന് മുമ്പ് തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോപണമുണ്ട്.

baby

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം. വെള്ളനാട് സ്വദേശികളുടെ കുഞ്ഞിനെയാണ് എലി കടിച്ചത്. കുഞ്ഞ് കരഞ്ഞതോടെ എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം, മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന വ്യക്തിയെ പുഴുവരിച്ചെന്ന് പരാതി കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തിയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് ദേഹമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. വീണ് പരിക്കേറ്റ് ചികിത്സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Recommended Video

cmsvideo
Kerala government tightened controls due to Covid 19 | Oneindia Malayalam

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അനില്‍ കുമാറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടില്‍ എത്തിയതിന് പിന്നാലെ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഉറവിടം തേടിയപ്പോഴാണ് ദേഹത്ത് പുഴക്കള്‍ നുരയ്ക്കുന്നത് കണ്ടെത്തിയത്. മേലാസകലം മുറുവുകളുമുണ്ട്. കഴുത്തിലിട്ടിരിക്കുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടിയപ്പോള്‍ ആ മുറിവിലും പുഴുക്കള്‍ ഉണ്ടായിരുന്നു.

Thiruvananthapuram
English summary
A six - month - old baby was bitten by a rat while being treated for covid in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X