ബൈക്ക് ഹാൻഡിൽ ടിപ്പറിൽ തട്ടി; റോഡിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് വഹാനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പറിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പറിന്റെ വശത്ത് തട്ടി നിയന്ത്രണം വിടുകയായിരുന്നു. ഉഴമലയ്ക്കൽ നെടിവേങ്ങാട് വീട്ടിൽ സുശീന്ദ്രന്റെ മകൻ ജോയി (33) ആണ് മരിച്ചത്.
നെടുമങ്ങാട്-വെമ്പായം റോഡിൽ മേലേത്തേക്കടയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ലോറിക്ക് പിന്നാലെ വന്ന ബൈക്ക് ലോറിയെ മറികടന്ന് പോകാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഹാൻഡിൽ ഇടിച്ചതിനെ തുടർന്ന് ജോയി ബൈക്കിൽ നിന്ന് തെറിച്ച് ടിപ്പർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ പിൻചക്രങ്ങൾ യുവാവിന്റെ തലയ്ക്ക് മുകളിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജോയി അവിവാഹിതനാണ്.












Click it and Unblock the Notifications