വായില്‍ പ്ലാസ്റ്റര്‍ മൂക്കില്‍ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശിയായ സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് വീട്ടിനുള്ളിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മൂക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മുറിക്കുള്ളില്‍ അടച്ചിട്ട സ്വഭാവമുള്ള ആളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സാന്ദ്ര മുറിക്കുള്ളിലായിരുന്നു. ഈ സമയത്ത് അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞ് വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. അതിന് ശേഷം ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. തുടര്‍ന്നാണ് മൃതദേഹം കണ്ടത്.

പെണ്‍കുട്ടി ഇപ്പോള്‍ പഠനത്തിന് പോകുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ ഇവാനിയസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഇപ്പോള്‍ കോളേജില്‍ പോകുന്നില്ലെന്നാണ് സൂചന.












Click it and Unblock the Notifications