തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കവലയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പെരുകുളം മിഷന്‍ കോളനി കല്ലറത്തോട്ടം ഫ്രാന്‍സിസിന്റെ മകന്‍ ജോഷി (37) ആണ് കൊല്ലപ്പെടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

പത്തില്‍ കൂടുതല്‍ വരുന്ന സംഘമാണ് കൊലപാതകത്തിന് പിന്നില്‍. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീടിന് സമീപത്ത് നിന്ന് മാരകമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
കൊലപാതകം, വധശ്രമം, കഞ്ചാവ് കടത്തല്‍, മോഷണം തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15ഓളം കേസുകള്‍ ജോഷിയുടെ പേരിലുണ്ട്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താഹയാണ് ദൃക്‌സാക്ഷി. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications