അബ്ബാസ് സേട്ടിന്റെ ഓര്‍മയില്‍
തിരുവനന്തപുരം:അന്തരിച്ച മുസ്ലീം ലീഗ് നേതാവ് അബ്ബാസ് സേട്ടിനെ അനുസ്മരിച്ചുകൊണ്ട് സിഎച്ച് ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പൊതുപ്രവര്‍ത്തനത്തിലും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിലും മികവുപുലര്‍ത്തിയ നേതാവായിരുന്നു അബ്ബാസ് സേട്ട് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തന്റെ സമയം മുഴുവന്‍ സാധാരണക്കാര്‍ക്ക് വേണ്ടി ചെലവഴിച്ചയാളായിരുന്നു സേട്ടെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആയിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. തിരുവനന്തപുരത്ത് പാണക്കാട് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പികെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് പരിപാടിയില്‍വച്ച് ധനസഹായം വിതരണം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധനസഹായ വിതരണത്തിന്റേയും ഉദ്ഘാടം നിര്‍വ്വഹിച്ചു. സൗജന്യമായി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം രമേശ് ചെന്നിത്തലയും നിര്‍വ്വഹിച്ചു.അബ്ബാസ് സേട്ട് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് സമ്മാനിച്ചു.












Click it and Unblock the Notifications