തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്കാരി കേസിലെ പ്രതി കരമനയാറ്റിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇൻസ്പെക്ടറും കൂടെച്ചാടി.

  • By Desk
Google Oneindia Malayalam News

ആര്യനാട്: എക്സൈസ് സംഘത്തെ കണ്ട് ഓടിയ അബ്കാരി കേസിലെ പ്രതിയെ പിടികൂടിന്നതിനിടയിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു.ഇന്നലെ രാവിലെ 11മണിയോടെ ആര്യനാട് കോട്ടയ്ക്കകത്താണ് രസരകമായ സംഭവങ്ങൾ ഉണ്ടായത്. ആര്യനാട് എക്സൈസ് ഇൻസ് പെക്ടർ എ.പി.ഷാജഹാനും സംഘവും കോട്ടയ്ക്കകം വഴി പോകുന്ന സമയത്ത് നിരവധി അബ്കാരി കേസിൽ വാറണ്ട് പ്രതിയായ കോട്ടയ്ക്കകം കൊല്ലക്കുടി വീട്ടിൽ സുകു(51)നെ കോട്ടയ്ക്കകം കാവൽപ്പുര ഭാഗത്തുവച്ചു കണ്ടു.

<strong>മരുമകനെ കൊന്ന് ബാൽക്കണിയിൽ മണ്ണിട്ട് മൂടി ചെടി വളർത്തി; 3 വർഷത്തിന് ശേഷം ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ</strong>മരുമകനെ കൊന്ന് ബാൽക്കണിയിൽ മണ്ണിട്ട് മൂടി ചെടി വളർത്തി; 3 വർഷത്തിന് ശേഷം ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എക്സൈസിന്റെ വാഹനം നിർത്തുന്നത് കണ്ടതോടെ സുകു രക്ഷപ്പെട്ടോടി.ഇതിനിടയിൽ എക്സൈസ് ഇൻസ്പെക്ടറും സംഘവും സുകുവിന്റെ പുറകേ ഓടി. ഗത്യന്തരമില്ലാതെ സുകു സമീപത്തെ കരമനയാറിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.എ ന്നാൽ പുറകേ എത്തിയ എക്സൈസ് ഇൻസ്പെക്ടറും കൂടെ ആറിൽചാടി. പിടികൂടി കരയ്ക്കെത്തിച്ചപ്പോൾ സംഘടിച്ചെത്തിയ സുകുവിന്റെ മകനും സംഘവും ചേർന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. മൽപ്പിടിത്തമായി.

abcaricasearrest-15

ഇതിനിടയിലാണ് ഇൻസ്പെക്ടർ ഷാജഹാന് പരിക്കേറ്റത്. സംഭവമറിഞ്ഞ് ആര്യനാട് പൊലീസ് പാഞ്ഞെത്തി സുകുവിനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. അതിനിടയിൽ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷാജഹാനെ (41) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സുകുവിന്റെ മകൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി ആര്യനാട് പൊലീസ് കേസെടുത്തു.

Thiruvananthapuram
English summary
abcari case accused tries to escape, cop interfeares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X