തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം; സംഭവം വർക്കല എസ്എൻ കോളേജിൽ; വിദ്യാർഥിനിക്ക് പരിക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം വർക്കല എസ്.എൻ കോളേജിൽ വാഹനപകടം. അമിതവേഗതയിൽ പാഞ്ഞ വാഹനമിടിച്ച് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിനിയെ വർക്കല സിഎസ്ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, അപകടകരമായ വാഹനമോടിച്ചതിന് കോളേജിലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാവിലെ 10 മണിയോടെയാണ് വർക്കല എസ്.എൻ കോളേജ് ക്യാമ്പസിന് പുറത്തുവച്ച് വാഹനപകടമുണ്ടായത്. കോളേജിലെ ബിരുദ വിദ്യാർഥികൾ ഓടിച്ച ആഡംബര വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ വർക്കല സിഎസ്ഐ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമല്ല.

accident

വിദ്യാർഥിനിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഒരു ഓട്ടോയിലും നാല് ബൈക്കുകളിലും ഇടിച്ചാണ് കാർ നിന്നത്. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇരിക്കുകയായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ രണ്ട് വിദ്യാർത്ഥികളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടിയെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. വാഹനമോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. വാഹനം നിയന്ത്രണം വിട്ടതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്തെങ്കിലും കിട്ടിയില്ല. കൂടുതൽ വാഹനങ്ങളിൽ ഇടിക്കാതിരുന്നതും അപകടം ഗുരുതരമായ തലത്തിലേക്ക് വഴിമാറി പോകാതിരുന്നതും ആശ്വാസകരമാണ്.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

അതേസമയം, ഓണം, ക്രിസ്മസ് ആഘോഷ ദിവസങ്ങളിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ വാഹനാപകടം പതിവുകാഴ്ചയാണ്. വിദ്യാർഥികൾ ആഡംബര വാഹനങ്ങൾ കൊണ്ടുവന്ന് പ്രദർശനങ്ങൾക്കായി അമിതവേഗതയിൽ ചീറിപ്പായുന്ന കാഴ്ചകളാണ് മിക്കയിടങ്ങളിലും കാണാൻ കഴിയുന്നത്. പലപ്പോഴും, ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നുള്ളതാണ് വീണ്ടും ആഘോഷ ദിവസങ്ങളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.

Recommended Video

cmsvideo
കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു | Oneindia Malayalam

Thiruvananthapuram
English summary
Accident in Varkala sn college due to Christmas celebrations; second year degree student get injured; two of them in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X