മൈസൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി എൻജിനിയർമാരുടെ മൃതദേഹം സംസ്കരിച്ചു: അപകടം ശനിയാഴ്ച!
ശ്രീകാര്യം: മൈസൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി എൻജിനിയർമാരുടെ മൃതദേഹം സംസ്കരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗർ എസ്.എസ് നിലയത്തിൽ റിട്ട. എസ്.ഐ ടി. സുനിൽകുമാറിന്റെയും ഷീലാകുമാരിയുടെയും മകൻ വൈശാഖ് (21), കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെയും ഷെറിന്റെയും മകൾ അഷ്‌ന ഷാജൻ (23) എന്നിവരാണ് മരിച്ചത്. നാലുപേർ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചയാണ് മൈസൂരിലെ ഇൻഫോസിസ് കാമ്പസിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് 8 അംഗ യുവ എൻജിനിയർമാരുടെ സംഘം ശിവനസമുദ്രം വെള്ളച്ചാട്ടം കാണാൻ വാടകയ്‌ക്കെടുത്ത കാറിൽ എത്തിയത്. വെള്ളച്ചാട്ടം കണ്ട് വൈകിട്ട് 4.30ന് തിരികെ മൈസൂരിലേക്ക് മടങ്ങവേ മലവള്ളി- മൈസൂർ റോഡിൽ കെംപനദോസ്തിക്ക് സമീപം കാർ നിയന്ത്രണം തെറ്റി റോഡുവക്കിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. വൈശാഖും അഷ്നയും അപകട സ്ഥലത്ത് തന്നെ മരിച്ചു. യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച കോതമംഗലം സ്വദേശി അഷ്‌ന രണ്ട് മാസം മുമ്പാണ് സോഫ്ട്‌വെയർ എൻജിനിയർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. സഹോദരി ആൻമേരി. മൃതദേഹം ഇന്നലെ രാവിലെ 11.30ന് കോതമംഗലം മർദ്ദലനമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.
സുനിൽകുമാറിന്റെ ഇരട്ടക്കുട്ടികളിൽ മൂത്തയാളാണ് മരിച്ച വൈശാഖ്. ഇരട്ട സഹോദരങ്ങളായ വൈശാഖും വിവേകും സ്‌കൂൾ തലംമുതൽ എൻജിനിയറിംഗ് വരെ ഒന്നിച്ചാണ് പഠിച്ചതും ജോലിയിൽ പ്രവേശിച്ചതും. എൻജിനിയറിംഗ് കഴിഞ്ഞു രണ്ടുപേർക്കും ഒന്നിച്ച് ഇൻഫോസിസിൽ തന്നെ നിയമനം കിട്ടിയതിന്റെ സന്തോഷം കെട്ടടങ്ങുംമുൻപാണ് ദുരന്തം. പനിയെ തുടർന്ന് വിവേക് വിനോദയാത്രാസംഘത്തോടൊപ്പം പോകാതെ ഹോസ്റ്റലിൽ തങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും ജ്യേഷ്ഠനാണ് വിഷ്ണു. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications