തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൈസൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി എൻജിനിയർമാരുടെ മൃതദേഹം സംസ്കരിച്ചു: അപകടം ശനിയാഴ്ച!

  • By Desk
Google Oneindia Malayalam News

ശ്രീകാര്യം: മൈസൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി എൻജിനിയർമാരുടെ മൃതദേഹം സംസ്കരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗർ എസ്.എസ് നിലയത്തിൽ റിട്ട. എസ്.ഐ ടി. സുനിൽകുമാറിന്റെയും ഷീലാകുമാരിയുടെയും മകൻ വൈശാഖ് (21), കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെയും ഷെറിന്റെയും മകൾ അഷ്‌ന ഷാജൻ (23) എന്നിവരാണ് മരിച്ചത്. നാലുപേർ ചികിത്സയിലാണ്.

<strong>ഒന്നരലക്ഷത്തോളം മലയാളികള്‍ ആരെ പിന്തുണക്കും; തെലങ്കാനയില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി കോണ്‍ഗ്രസ്</strong>ഒന്നരലക്ഷത്തോളം മലയാളികള്‍ ആരെ പിന്തുണക്കും; തെലങ്കാനയില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി കോണ്‍ഗ്രസ്

ശനിയാഴ്ച പുലർച്ചയാണ് മൈസൂരിലെ ഇൻഫോസിസ് കാമ്പസിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് 8 അംഗ യുവ എൻജിനിയർമാരുടെ സംഘം ശിവനസമുദ്രം വെള്ളച്ചാട്ടം കാണാൻ വാടകയ്‌ക്കെടുത്ത കാറിൽ എത്തിയത്. വെള്ളച്ചാട്ടം കണ്ട് വൈകിട്ട് 4.30ന് തിരികെ മൈസൂരിലേക്ക് മടങ്ങവേ മലവള്ളി- മൈസൂർ റോഡിൽ കെംപനദോസ്തിക്ക് സമീപം കാർ നിയന്ത്രണം തെറ്റി റോഡുവക്കിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. വൈശാഖും അഷ്നയും അപകട സ്ഥലത്ത് തന്നെ മരിച്ചു. യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

accidentaldeath-1

മരിച്ച കോതമംഗലം സ്വദേശി അഷ്‌ന രണ്ട് മാസം മുമ്പാണ് സോഫ്ട്‌വെയർ എൻജിനിയർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. സഹോദരി ആൻമേരി. മൃതദേഹം ഇന്നലെ രാവിലെ 11.30ന് കോതമംഗലം മർദ്ദലനമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

സുനിൽകുമാറിന്റെ ഇരട്ടക്കുട്ടികളിൽ മൂത്തയാളാണ് മരിച്ച വൈശാഖ്. ഇരട്ട സഹോദരങ്ങളായ വൈശാഖും വിവേകും സ്‌കൂൾ തലംമുതൽ എൻജിനിയറിംഗ് വരെ ഒന്നിച്ചാണ് പഠിച്ചതും ജോലിയിൽ പ്രവേശിച്ചതും. എൻജിനിയറിംഗ് കഴിഞ്ഞു രണ്ടുപേർക്കും ഒന്നിച്ച് ഇൻഫോസിസിൽ തന്നെ നിയമനം കിട്ടിയതിന്റെ സന്തോഷം കെട്ടടങ്ങുംമുൻപാണ് ദുരന്തം. പനിയെ തുടർന്ന് വിവേക് വിനോദയാത്രാസംഘത്തോടൊപ്പം പോകാതെ ഹോസ്റ്റലിൽ തങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും ജ്യേഷ്ഠനാണ് വിഷ്ണു. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു.

Thiruvananthapuram
English summary
accidental death: malayalee engineer's deadbody burries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X