തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ ആലപ്പുഴയിൽ ഷാഡോ പൊലീസ് പിടികൂടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിയെ ആലപ്പുഴയിൽ നിന്നും സിറ്റി ഷാഡോ പൊലീസ് പിടികൂടി. ആലപ്പുഴ മുല്ലക്കൽ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന 'മിക്കി ബോയ്' എന്നു വിളിക്കുന്ന അക്ഷയ് ആണ് (20)​ പിടിയിലായത്. മെഡിക്കൽ കോളേജിന് സമീപത്തു നിന്നും ബൈക്ക് മോഷണം പോയ കേസിലാണ് ചൊവ്വാഴ്ച അക്ഷയിനെയും കൂട്ടാളിയെയും മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാവിലെ അക്ഷയ് സുഖമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സി​റ്റി ഷാഡോ പൊലീസും മെഡിക്കൽ കോളേജ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

വയനാട്ടില്‍ പോലും രാഹുല്‍ തരംഗമില്ലെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ; ഇടതിന്‍റെ വോട്ടുവിഹിതം കൂടുംവയനാട്ടില്‍ പോലും രാഹുല്‍ തരംഗമില്ലെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ; ഇടതിന്‍റെ വോട്ടുവിഹിതം കൂടും

accussed

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിന് കന്റോൺമെന്റ് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ പ്രമോദ് കുമാർ, മെഡിക്കൽ കോളേജ് എസ്ഐ രാജീവ്, ഷാഡോ എസ്.ഐ സുനിൽ ലാൽ,എഎസ്‌ഐ മാരായ അരുൺ, യശോധരൻ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
Accused escaped from police custody in Thiruvannathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X