നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ ബൈക്ക് മോഷണം നടത്തിയ കേസിൽ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ചന്തവിള യു.പി സ്‌കൂളിനു സമീപം നൗഷാദ് മൻസിലിൽ റഹീമിന്റെ മകൻ അപ്പൂസ് എന്നു വിളിക്കുന്ന റഖീസ് ഖാനെ(26)യാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വഞ്ചിയൂർ അക്ഷരവീഥി റോഡിൽ ഇ.എൻ.ആർ.എ 24- എ, പത്മം വീടിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്‌പ്ലെൻഡർ മോട്ടോർ ബൈക്ക് മോഷണം നടത്തിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾ വട്ടിയൂർക്കാവ്, നേമം, പൂജപ്പുര, വലിയതുറ, പൂന്തുറ, തുടങ്ങിയ സ്റ്റേഷനുകളിലായി വീട്ടിൽ കയറി മോഷണം, കടകളിൽ മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

news

സിറ്റി പൊലിസ് കമ്മിഷണർ പി. പ്രകാശിന്റെ നിർദ്ദേശപ്രകാരം കൺട്രോൾ റൂം എ.സി വി.സുരേഷ് കുമാർ, വഞ്ചിയൂർ എസ്.എച്ച്.ഒ സുരേഷ് വി.നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടിം അംഗങ്ങൾ എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+