തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാർട്ടൺഹിൽ കൊലപാതകം: പ്രതി റിമാൻഡിൽ,കൊലപാകത്തില്‍ കലാശിച്ചത് വൈരാഗ്യം, കൊല മദ്യപാനത്തിനിടെ!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബാർട്ടൺഹില്ലിൽ ഓട്ടോ ഡ്രൈവറായ ഗുണ്ടുകാട് സ്വദേശി അനിൽകുമാറിനെ (അനി - 40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജീവനെ വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്‌തു. അനിയുടെ സംഘവുമായി തെറ്റിപ്പിരിഞ്ഞശേഷം അനി നിരന്തരം തന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീട് ആക്രമിക്കുകയും ചെയ്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ ജീവൻ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നോടെ ബാർട്ടൺഹില്ലിൽ നിന്ന് ലാ കോളേജിലേക്കുള്ള വഴിയിലെ പാർക്കിന് സമീപത്താണ് അനിൽകുമാർ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി മദ്യപിച്ചിരിക്കുമ്പോഴാണ് അനിൽ കൊലക്കത്തിക്ക് ഇരയായത്.

<strong>നിഷാദ് പാര്‍ട്ടിക്കെതിരെ തിരിച്ചടിച്ച് സമാജ് വാദി പാര്‍ട്ടി, 2 മണ്ഡലങ്ങളില്‍ നിഷാദ് സ്ഥാനാര്‍ത്ഥി!!</strong>നിഷാദ് പാര്‍ട്ടിക്കെതിരെ തിരിച്ചടിച്ച് സമാജ് വാദി പാര്‍ട്ടി, 2 മണ്ഡലങ്ങളില്‍ നിഷാദ് സ്ഥാനാര്‍ത്ഥി!!

സംഭവത്തിന് ശേഷം ബൈക്കിൽ പെരുമാതുറ ഭാഗത്തേക്ക് രക്ഷപ്പെടുകയും ബൈക്ക് അവിടെ ഉപേക്ഷിച്ചശേഷം ബസ് മാർഗം തിരുനെൽവേലിയിലെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കണ്ടെത്താൻ വരുംദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വെളിപ്പെടുത്തി.

jeevanmurderaccused-


സംഭവത്തിൽ അന്വേഷണം കുപ്രസിദ്ധ ഗുണ്ടാനേതാവിലേക്ക്. കേസിൽ പിടിയിലായ ജീവൻ ഇതുസംബന്ധിച്ചു വിവരം പൊലീസിനു നൽകിയെന്നാണു സൂചന. ഇയാളുടെ ഫോൺകാൾ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചപ്പോഴാണ് ഗുണ്ടാത്തലവന്റെ സഹായം ജീവന് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കേസിൽ രണ്ടുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. കേസിലെ പ്രധാനി ജീവനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. തന്റെ വീട് ആക്രമിക്കുകയും ഗർഭിണിയായ സഹോദരിയെ മർദ്ദിക്കുകയും ചെയ്‌തതിലുള്ള വൈരാഗ്യമാണു അനിൽകുമാറിന്റെ കൊലയിലേക്കു നയിച്ചതെന്ന് ജീവൻ മൊഴി നൽകി. വീടാക്രമണത്തിനു ശേഷവും അനിൽകുമാർ നിരന്തരം ഭീഷണിമുഴക്കി. ഇതു സഹിക്കാനാകാതെയാണ് കൊലനടത്താൻ തീരുമാനിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
Accused remanded in bartonhill murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X