കാർ തടഞ്ഞുനിറുത്തി സ്വർണം കവർന്ന സംഭവം: പ്രതികൾ റിമാൻഡിൽ
വിഴിഞ്ഞം: ശനിയാഴ്ച അർദ്ധരാത്രിയിൽ തമിഴ്നാട് സ്വദേശികളുടെ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ച് സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടാമത്തെ പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതിയായ സ്ത്രീയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. സ്ത്രീയെ കാണിച്ച് വശീകരിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം സ്ത്രീയോടൊപ്പം പിടിയിലായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസിന്റെ (30) അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഇയാളോടൊപ്പം പിടിയിലായ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപം തീപൊള്ളാവ് വീട്ടിൽ ഉഷയെ (42) ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇവർ യുവാക്കളിൽ നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോൺ കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടംഗ ബൈക്ക് യാത്രികർക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. തിരുവല്ലം വണ്ടിത്തടം പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

അർദ്ധരാത്രിയിൽ സംഘം ഓട്ടോറിക്ഷയിൽ കറങ്ങി നടക്കും. ഒറ്റയ്ക്ക് നിൽക്കുന്നവരെ സമീപിച്ച് സ്ത്രീയെ കാണിച്ച് വശീകരിക്കും. മുറി സൗകര്യമുണ്ടെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റും. ആളൊഴിഞ്ഞ റോഡുകളിലൂടെ വാഹനവുമായി പോകുമ്പോൾ പിന്നാലെ ബൈക്കിലെത്തുന്ന സംഘം ഇവരെ തടഞ്ഞ് നിറുത്തി സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി ആഭരണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്തശേഷം വാഹനത്തിൽ നിന്നും ഇറക്കിവിടുമെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇത്തരത്തിൽ എട്ടോളം പേരെ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആരും തട്ടിപ്പിന് ഇരയാകാതിരുന്നതോടെയാണ് ഇവർ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ചത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications