തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ സംഭവം: ഒന്നാം പ്രതി കീഴടങ്ങി

  • By Desk
Google Oneindia Malayalam News

ഉള്ളൂർ: മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ ഉപരോധത്തിനിടെ സ്റ്റേഷനിലേയ്ക്ക് കല്ലെറിഞ്ഞ കേസിൽ ഒന്നാം പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങി

നാലാഞ്ചിറ പരുത്തിപ്പാറ ബി.എസ്.എൻ.എൽ ക്വർട്ടേഴ്‌സിൽ താമസക്കാരനും ഡി.വൈ.എഫ്.ഐ സജീവ പ്രവർത്തകനുമായ നിഥിനാണ് (30) പൊലീസിൽ കീഴടങ്ങിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കല്ലേറ് നടത്തുകയും ജനൽ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമയക്കിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഇയാൾ കീഴടങ്ങിയത്.

7-jail-15

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.ക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പോസ്‌കോ പ്രകാരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്ന പ്രതികളെ സന്ദർശിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവത്തകർ പൊലീസ് സ്റ്റേഷനിന് മുന്നിൽ സംഘടിക്കുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്‌തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങിപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങി

ഇതിനിടെയാണ് പ്രതിഷേധക്കാർക്കിടയിൽ നിന്നും പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ സ്റ്റേഷന്റെ ജനൽച്ചില്ല് തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് കുന്നുകുഴി തേക്കുംമ്മൂട് ബണ്ടിൽ വീട്ടിൽ മനു എന്ന മനോജിനെ (30) മെഡിക്കൽ കോളേജ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

നിഥിനെ റിമാൻഡ് ചെയ്‌തു.

Thiruvananthapuram
English summary
accused surrenders in police station stone pelting case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X