തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നത് ഭാര്യയുടെ കാമുകൻ,ഭാര്യയെ ഉടൻ അറസ്റ്റുചെയ്യും

  • By Desk
Google Oneindia Malayalam News

വട്ടപ്പാറ: വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതിയായ വിനോദിന്റെ ഭാര്യ രാഖിയെ ഉടൻ ആറസ്റ്റു ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ രാഖിയ്ക്ക് പങ്കില്ലെന്ന് കരുതാനാവില്ലെന്നും മതിയായ തെളിവുകൾ ലഭ്യമായാൽ രണ്ടുദിവസത്തിനകം അവരെ അറസ്റ്റ് ചെയ്യുമെന്നും റൂറൽ എസ് പി അശോക് കുമാർ വെളിപ്പെടുത്തി.

കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്, മുസ്ലീങ്ങളുംകര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്, മുസ്ലീങ്ങളും

രാഖിയുമായി മനോജിനുള്ള വഴിവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യയുടെ കാമുകൻ പേരൂർക്കട തൊഴുവൻകോട് കെആർഡബ്ളിയു-134 ഡി ൽ, ശ്രി വിനായക ഹൗസിൽ മനോജിനെ (30) അറസ്റ്റ് ചെയ്‌തു. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് - ശോശാമ്മ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട വിനോദ്കുമാർ (35).

 പോലീസ് ഭാഷ്യം

പോലീസ് ഭാഷ്യം

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിനോദിന്റെ ഭാര്യ രാഖി മനോജുമായി അടുപ്പത്തിലായിരുന്നു. പൗഡിക്കോണത്തിന് സമീപം അമ്പാടി ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്നു മനോജ്. വിനോദ് വീട്ടിലില്ലാത്ത സമയങ്ങളിൽ മനോജ് രാഖിയെ കാണാൻ കാരമൂട് ജംഗ്‌ഷന് സമീപത്തെ വാടക വീട്ടിലെത്തിയിരുന്നു. സംഭവം വിനോദും ബന്ധുക്കളും അറിഞ്ഞതോടെ കുടുംബം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടെ വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ അവിടെയും രാഖിയും മനോജുമായുള്ള ബന്ധം തുടർന്നു. ഇത് സംബന്ധിച്ച് വഴക്ക് പതിവായിരുന്നു. സംഭവ ദിവസം രാവിലെ വിനോദും ഭാര്യ രാഖിയും രണ്ട് മക്കളുമൊന്നിച്ച് പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം വിനോദ് പുറത്തേക്ക് പോയി.

 തക്കം പാര്‍ത്തിരുന്നു!

തക്കം പാര്‍ത്തിരുന്നു!

എന്നാൽ വിനോദും കുടുംബവും വീട്ടിൽ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ മനോജ് ഇവരുടെ വാടകവീട്ടിലെത്തി മുറിയിൽ പതുങ്ങിയിരുന്നു. ഇത് രാഖിയുടെ അറിവോടെയായിരുന്നു. പുറത്തുനിന്ന് തുറക്കാൻ കഴിയുന്ന തരത്തിലുള്ള പിറകിലത്തെ വാതിൽ വഴിയാണ് മനോജ് വീട്ടിൽ കടന്നത്. പുറത്തുപോയ വിനോദ് പതിവിലും നേരത്തേ വീട്ടിലെത്തിയപ്പോൾ മുറിയിൽ രാഖിയെയും മനോജിനെയും ഒരുമിച്ച് കണ്ടു. ക്ഷുഭിതനായ വിനോദ് രാഖിയുമായി വഴക്കുകൂടുന്നതിനിടെ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ കുത്തേറ്റ വിനോദ് നിലവിളിച്ചുകൊണ്ട് മുറ്റത്തെത്തി കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം പന്തിയല്ലെന്നുകണ്ട രാഖി മനോജിനെ പിറകിലത്തെ വാതിൽവഴി രക്ഷപ്പെടുത്തുകയായിരുന്നു.

 കള്ളം പറയാനാവശ്യപ്പെട്ടു

കള്ളം പറയാനാവശ്യപ്പെട്ടു

കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ വന്നപ്പോൾ, അമ്മയോട് വഴക്കിട്ട് അച്ഛൻ സ്വയം കഴുത്തിന് മുറിവേല്പിക്കുകയായിരുന്നെന്ന് പറയണമെന്ന് കുഞ്ഞുങ്ങളോട് രാഖി പറഞ്ഞു. അതനുസരിച്ചാണ് നാട്ടുകാരെത്തിയപ്പോൾ അച്ഛൻ സ്വയം കുത്തിയതാണെന്ന് കുട്ടികൾ പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ സംഭവത്തെക്കുറിച്ച് പൊലീസ് കുട്ടികളോട് ചോദിച്ചപ്പോഴാണ് അമ്മയുടെ സുഹൃത്ത് ഉണ്ടായിരുന്നതായും അച്ഛൻ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ അങ്കിൾ മുറ്റത്ത് വന്ന് നോക്കിയ ശേഷം പിറകിലൂടെ പോയെന്നും വിനോദിന്റെ ആറു വയസുള്ള മകൻ മൊഴിനൽകിയത്. ഇതാണ് കേസിൽ നിർണായകമായത്.

 മൊഴിയും ഫോറന്‍സിക് തെളിവും

മൊഴിയും ഫോറന്‍സിക് തെളിവും



കുഞ്ഞിന്റെ മൊഴിയുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ജീവനക്കാരിയായ വിനോദിന്റെ ഭാര്യ രാഖിയെ കല്ലയം പൊന്നറകുന്നിലെ കുടുംബ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്‌തു. രാവിലെ പള്ളിയിൽ പോയി വീട്ടിൽ മടങ്ങിയെത്തിയ ശേഷം തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്ന മൊഴി രാഖി ആവർത്തിക്കുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌തപ്പോഴാണ് സുഹൃത്ത് വീട്ടിലുണ്ടായിരുന്നെന്ന് സമ്മതിച്ചത്. തുടർന്ന് മനോജിനെ പിടികൂടി ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മനോജിനെ റിമാൻഡ് ചെയ്‌തു.

Thiruvananthapuram
English summary
Accused will be arrested soon in Vattappara murder case:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X