തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിതാവിന്റെ കൊലപാതകം: ഷാജിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും, കൊലപാതകം സ്വത്ത് തട്ടിയെടുക്കാന്‍!! !!

  • By Desk
Google Oneindia Malayalam News

പാറശാല: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി ആറയൂർ ബിനുവധക്കേസ് പ്രതി കടമ്പോട്ടു വിള മേലേ പുത്തൻവീട്ടിൽ ഷാജിയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ഏക്കറിലധികം വരുന്ന വസ്തുവകകൾ തട്ടിയെടുക്കാനായി പിതാവ് കൃഷ്ണനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ അപായപ്പെടുത്തി തമിഴ്നാട്ടിലെ പുഴയിലെറിഞ്ഞ സംഭവത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. സ്വത്തുക്കൾ ഷാജി വിറ്റുനശിപ്പിക്കുമെന്ന് കരുതി ഇയാൾക്ക് ഓഹരിയായി നൽകാൻ കൃഷ്ണൻ വിസമ്മതിച്ചതാണ് ഇരുവരും തമ്മിൽ വഴക്കിനും ശത്രുതയ്ക്കും കാരണമായത്.

മദ്യപിച്ചെത്തി യുവാവ് ആശുപത്രിജീവനക്കാരിയോട് മോശമായി പെരുമാറി: മലപ്പുറത്ത് 45കാരന്‍ അറസ്റ്റില്‍ മദ്യപിച്ചെത്തി യുവാവ് ആശുപത്രിജീവനക്കാരിയോട് മോശമായി പെരുമാറി: മലപ്പുറത്ത് 45കാരന്‍ അറസ്റ്റില്‍

തുടർന്ന് ഷാജിയുമായി പിണങ്ങിയ കൃഷ്ണൻ മാറി താമസിക്കുകയായിരുന്നു. പിതാവിന്റെ സ്വത്ത് ലഭിക്കില്ല എന്ന് കരുതിയ ഷാജി കൊല്ലപ്പെട്ട ബിനുവിന്റെ നേതൃത്വത്തിൽ ചില ഗുണ്ടകളെ വിളിച്ചു വരുത്തി ബലപ്രയോഗത്തിലൂടെ സ്വത്തുക്കൾ തന്റെ പേരിൽ എഴുതി വാങ്ങുകയായിരുന്നു.ഇതേ തുടർന്ന് കൃഷ്ണൻ കോടതിയെ സമീപിച്ചതോടെയാണ് കൃഷ്ണനെ കൊല്ലാൻ ഷാജി ഗുണ്ടകളെ ഏർപ്പെടുത്തിയത്.

murdercaseaccused-

കുടുംബ വീട്ടിന് സമീപത്തെ ക്ഷേത്രത്തിൽ കൃഷ്ണൻ ദർശനത്തിനെത്തിയപ്പോൾ ബസ് സ്റ്റാൻഡിൽ ഇറക്കാമെന്ന് പറഞ്ഞ് തന്റെ ടാറ്റാ സുമോയിൽ കയറ്റിയ ബിനു കൃഷ്ണനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അരുമനക്ക് സമീപം ആറിന്റെ കരയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുണ്ടാ സംഘവുമായുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം ഷാജിയും കുടുംബവും നെയ്യാറ്റിൻകരയിലേക്ക് താമസം മാറ്റിയെങ്കിലും കൊല്ലപ്പെട്ട ബിനു ഇവിടെ വരികയും കൊറ്റാമത്തുള്ള വീടും അഞ്ച് സെന്റ് വസ്തുവും തനിക്ക് വേണമെന്ന് ഷാജിയോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് വഴങ്ങാതിരുന്ന ഷാജിയോട് പിതാവിനെ കൊലപ്പെടുത്തിയത് താൻ വെളിപ്പെടുത്തുമെന്ന് പറഞ്ഞതോടെയാണ് ബിനുവിനെയും കൊന്നുകുഴിച്ചുമൂടാൻ ഷാജി തയ്യാറായതെന്നാണ് പൊലീസ് പറയുന്നത്.

Thiruvananthapuram
English summary
Accused will be in police custody on father's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X