തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം തരികയും മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്താല്‍, ഒരു പഠനം നടത്തേണ്ടിവരും എന്നാണ് മുമ്പൊരിക്കല്‍ വണ്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ പേര് ബിജെപിയുടെ സാധ്യതാ പട്ടികയിലും ചര്‍ച്ചകളിലും സജീവമാണ്.

നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയുംനേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയും

എ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണഎ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണ

എന്തായാലും തന്നോട് മത്സരിക്കാന്‍ ഇതുവരെ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരുവനന്തപുരത്തെ താരപ്രചാരകനായിരുന്നു കൃഷ്ണകുമാര്‍. വിശദാംശങ്ങള്‍...

അംഗത്വമില്ല, അംഗത്വമെടുക്കാന്‍ തയ്യാര്‍

അംഗത്വമില്ല, അംഗത്വമെടുക്കാന്‍ തയ്യാര്‍

ബിജെപിയ്ക്ക് വേണ്ടി സജീവ പ്രചാരണത്തിനിറങ്ങുമ്പോഴും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നില്ല കൃഷ്ണകുമാര്‍. മിസ്ഡ് കോള്‍ അംഗത്വമെടുക്കാന്‍ പോലും അവസരമുള്ള പാര്‍ട്ടിയാണ് ബിജെപി. എന്തായാലും പാര്‍ട്ടി അംഗത്വം എടുക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് കൃഷ്ണകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിട്ടുള്ളത്.

സ്ഥാനാര്‍ത്ഥിയാകുമോ?

സ്ഥാനാര്‍ത്ഥിയാകുമോ?

മത്സരിക്കാനുള്ള സാധ്യത തള്ളാതെ ആയിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ബിജെപി നേതൃത്വം തന്നോട് അക്കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. എന്തായാലും സംഘപരിവാറിനും ബിജെപിയ്ക്കും സമ്പൂര്‍ണ പിന്തുണയാണ് അദ്ദഹം അടുത്തകാലത്ത് നല്‍കിപ്പോരുന്നത്.

കലാകാരന്‍മാര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍

കലാകാരന്‍മാര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍

അറിയപ്പെടുന്ന കലാകാരന്‍മാര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോഴോ പ്രചാരണത്തിനിറങ്ങുമ്പോഴോ അത് ജനങ്ങളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുമെന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാര രംഗത്തിറങ്ങാന്‍ താന്‍ പരിപൂര്‍ണമായും തയ്യാറാണെന്നും അദ്ദേഹം പറയുന്നുണ്ട്.

എങ്ങനെ വേണം അംഗത്വം

എങ്ങനെ വേണം അംഗത്വം

മിസ്ഡ് കോള്‍ അംഗത്വം എടുക്കാന്‍ താത്പര്യമില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍, അത് നേരെ ചൊവ്വെ എടുക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് കൃഷ്ണകുമാര്‍ പറയുന്നുണ്ട്. അംഗത്വം എന്ന് തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

എവിടെ മത്സരിക്കും

എവിടെ മത്സരിക്കും

നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ തന്നെ ആയിരിക്കും കൃഷ്ണകുമാറിനെ പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിച്ച തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി എ സുരേഷിനൊപ്പം തന്നെ കൃഷ്ണകുമാറിന്റെ പേരും പരിഗണനയില്‍ ഉണ്ട്.

ദൂരെയാണെങ്കില്‍

ദൂരെയാണെങ്കില്‍

പാര്‍ട്ടി അംഗത്വം തരികയും മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്താല്‍, നമുക്കൊരു പഠനം നടത്തേണ്ടി വരും. നമുക്ക് അറിവില്ലാത്ത കാര്യമാണ് എന്നാണ് മുമ്പ് വണ്‍ ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞിട്ടുള്ളത്. എറണാകുളത്ത് എവിടേയെങ്കിലും മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് താത്പര്യമില്ലെന്ന് പറയുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

'കട്ടസംഘി', 'ചാണകം'

'കട്ടസംഘി', 'ചാണകം'

സാമൂഹ്യ മാധ്യമങ്ങളില്‍ കൃഷ്ണകുമാറിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. താന്‍ ഒരു 'കട്ടസംഘി' ആണെന്ന് വണ്‍ ഇന്ത്യ അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. ചാണകമാണ് ഭക്ഷണമായി മാറുന്നത് എന്നും എല്ലാവരും ചാണകമാണെന്നും വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ബിജെപിയുടെ പിന്തുണ

ബിജെപിയുടെ പിന്തുണ

തന്റെ ബിജെപി ചായ് വ് വെളിപ്പെടുത്തിയതിന് ശേഷം സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും നേതാക്കളില്‍ നിന്നും എല്ലാം വലിയ പിന്തുണയാണ് കൃഷ്ണകുമാറിന് ലഭിക്കുന്നത്. കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറി സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരാണ് പ്രതികരണവും പിന്തുണയുമായി രംഗത്ത് വന്നത്.

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ലയൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

Recommended Video

cmsvideo
Actor Krishnakumar exclusive interview

Thiruvananthapuram
English summary
Actor Krishna Kumar says, he is ready to take membership in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X