തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്റെ പെൺമക്കളെ വിവാദങ്ങളിൽ വലിച്ചിടുന്നു: പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചുനിൽക്കും;കൃഷ്ണകുമാർ

Google Oneindia Malayalam News

തിരുവനന്തപുരം: മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സംഭവത്തിനെതിരെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ എൻഡിഎയുടെ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഏറിയ ഓരോ ഘട്ടത്തിലും നാല് പെൺമക്കളടങ്ങുന്ന തന്റെ കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നുവെന്നാണ് കൃഷ്ണകുമാർ പറയുന്നത്. അതേ സമയം ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഈ ഘട്ടത്തെയും അതിജീവിക്കുകയും നേരിടുകയും ചെയ്യുമെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കുടുംബാംഗങ്ങളുടെ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തുകൊണ്ടാണ് കൃഷ്ണകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ള.

10 ഉറപ്പിച്ചു?പാലക്കാട് കുതിക്കാൻ എൽഡിഎഫ്... ഇടത് കോട്ട പൊളിക്കാൻ ഉറച്ച് യുഡിഎഫ്,ശ്രീധരൻ ഞെട്ടിക്കുമോ?10 ഉറപ്പിച്ചു?പാലക്കാട് കുതിക്കാൻ എൽഡിഎഫ്... ഇടത് കോട്ട പൊളിക്കാൻ ഉറച്ച് യുഡിഎഫ്,ശ്രീധരൻ ഞെട്ടിക്കുമോ?

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

 bjp-candidate-krishna-kumar

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യുമെങ്കിലും ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കൃഷ്ണകുമാർ പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നുവെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ പ്രവേശിച്ച കൃഷ്ണകുമാർ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൃഷ്ണകുമാർ തന്റെ വിമർശകർക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

ആ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ സ്വരാജ് ജയിക്കും; പ്രവചനാതീതം തൃപ്പൂണിത്തുറ... മറിച്ചിടുമെന്ന് കെ ബാബുആ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ സ്വരാജ് ജയിക്കും; പ്രവചനാതീതം തൃപ്പൂണിത്തുറ... മറിച്ചിടുമെന്ന് കെ ബാബു

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam

Thiruvananthapuram
English summary
Actor Krishnakumar against daughter put into controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X